കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിലുള്ള സമര പന്തലിൽ വെച്ച് പിസി ജോർജ്ജിന്റെ ഷാൾ റിജിൽ നിരസിച്ചിരുന്നു. ഒരു സമുദായത്തെ അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ അധിക്ഷേപിച്ച ആളാണ് പിസി ജോർജ്ജ്. അങ്ങനെയൊരാളുടെ അനുമോദനം സ്വീകരിക്കുന്നതിലും ഭേദം നിരാഹാരം അവസാനിപ്പിക്കുകയാണെന്ന് റിജിൽ പറഞ്ഞിരുന്നു. പൂഞ്ഞാർ എംഎൽഎ ആയത് ആരുടെയൊക്കെ വേട്ടുകൊണ്ടാണെന്ന് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു, റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. "യുഡിഎഫ് എന്നാൽ മുസ്ലിം ജിഹാദികളുടെ പാർട്ടിയല്ലേ. അവരല്ലേ ഇപ്പോൾ പാർട്ടി നിയന്ത്രിക്കുന്നത്. നേരത്തെ നല്ല പാർട്ടിയായിരുന്നു മുസ്ലിം ലീഗ്.
എന്നാൽ ഇപ്പോൾ മുസ്ലിം ലീഗിനെ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോൾ ആ പാർട്ടിയെ മതേതരർക്കോ ഹൈന്ദവർക്കോ ക്രൈസ്തവർക്കോ അംഗീകരിക്കാൻ സാധിക്കുമോ?" പിസി ജോർജ്ജ് ചോദിച്ചു. അതേസമയം, "എനിക്ക് യുഡിഎഫിന്റെ അഭിപ്രായം കേൾക്കേണ്ട കാര്യമില്ല. എനിക്കവരുടെ പിന്തുണ വേണ്ട. യുഡിഎഫിന്റെ പ്രവർത്തകർ മാന്യന്മാരാണ്. എന്നാൽ അവരുടെ നേതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണ്. അതിന്റെ ചരിത്രം വാർത്താ സമ്മേളനം വിളിച്ച് പറയാൻ പോകുകയാണ്.
ഞാൻ പൂഞ്ഞാറിൽ ജനപക്ഷം സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുകയാണ്" പിസി ജോർജ്ജ് യുഡിഎഫിനെതിരെ ആഞ്ഞടിച്ചു. അതേസമയം ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷവിമർശനവുമായി പിസി ജോർജ്. ഉമ്മൻചാണ്ടിക്ക് മൂർഖൻറെ സ്വഭാവമെന്നും എന്ത് തെറ്റ് ചെയ്യാനും മടിയില്ലാത്ത ആളാണ് ഉമ്മൻ ചാണ്ടി എന്നും പിസി ജോർജ്. മുസ്ലിംലീഗ് ജിഹാദികളുടെ കൈകളിൽ അമർന്നു. തീവ്രവാദികളുമായി ബന്ധമുള്ള യുഡിഎഫുമായി സഹകരിക്കില്ലെന്നും പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ജോർജ് പറഞ്ഞു. അതേസമയം എൻഡിഎയിലേക്ക് എത്താനുള്ള സാധ്യതയും പിസി ജോർജ് തള്ളിയില്ല.
click and follow Indiaherald WhatsApp channel