ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 പേര്‍ മരിച്ചു.
20 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.
ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് 40 ഓളം യാത്രികരുമായി പോകുകയായിരുന്ന ബസാണ് ഇത്തരത്തിൽ അപകടത്തിൽ പെട്ടത്.
ഫിറോസാബാദ് ജില്ലയിലെ നഗ്ല ഖന്‍ഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. എക്‌സ്പ്രസ്‌വേയില്‍ പൊട്ടിയ ടയര്‍ മാറ്റിയിടുന്നതിനായി നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ വന്ന് ബസ് ഇടിക്കുകയായിരുന്നു.
മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തിനത്തിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരേയും ബസില്‍ നിന്ന് പുറത്തേക്കെത്തിച്ചത്. പരിക്കേറ്റവരേയും മരിച്ചവരേയും യുപി റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റി.
click and follow Indiaherald WhatsApp channel