അഴീക്കോടനെ വേട്ടയാടിയ പോലെ മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് എ കെ ബാലൻ! വർഗ്ഗ ശത്രുക്കൾ ഒരിക്കലും ആയുധം താഴെവെക്കില്ല. അതിനാൽ നമ്മൾ അതീവ ജാഗ്രതയോടെ നിലകൊള്ളണമെന്ന ചിന്തയാണ് അഴീക്കോടൻ ദിനം മനസ്സിൽ ഉണർത്തിയതെന്ന് ബാലൻ പറഞ്ഞു. സഖാവ് അഴീക്കോടൻ രാഘവനെ വേട്ടയാടിയ പോലെ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് എ കെ ബാലൻ. തൃശൂരിൽ വർഗ്ഗശത്രുക്കളുടെ ആക്രമണത്തിൽ രക്തസാക്ഷിയായ അഴീക്കോടന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം ബ്രണ്ണൻ കോളേജിനടുത്തുള്ള മീത്തലെ പീടികയിൽ വന്ന സമയത്ത് ആ വാഹനത്തിന് അകമ്പടി സേവിച്ച ഒരു വാഹനത്തിൽ സ്ഥലമില്ലാതിരുന്നിട്ടു കൂടി ഞാൻ കയറിപ്പറ്റി. വാഹനവ്യൂഹം കണ്ണൂരിലെത്തിയ സമയത്ത് സ. സി എച്ച് കണാരൻ കാണാൻ വന്ന രംഗം ഞാൻ ഓർക്കുകയാണ്.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം കണ്ണൂരിൽ അഴീക്കോടന്റെ വീട്ടിലെത്തി. അപ്പോഴാണ് ആ വീടിന്റെ യഥാർത്ഥ അവസ്ഥ ഞാൻ കണ്ടത്. ഓലമേഞ്ഞ വളരെ ചെറിയ ഒരു വീട്. അതും വാടകവീട്. ഇവിടെ ജീവിച്ച ഒരു മനുഷ്യനെയാണല്ലോ അഴിമതിക്കാരനെന്നും മൂന്നുനില വീടുള്ള ആളെന്നും ശത്രുക്കൾ ചിത്രീകരിക്കുന്നതെന്ന് ഞാൻ ഓർത്തു. കോളെജിൽ തിരിച്ചെത്തിയ ഞാൻ അഴീക്കോടനെതിരെ അസംബന്ധം പറഞ്ഞ സുഹൃത്തിന് ഉചിതമായ മറുപടി തന്നെ കൊടുത്തു. അദ്ദേഹം അത് നിശ്ശബ്ദമായി കേട്ടുവെന്ന് എ കെ ബാലൻ വ്യക്തമാക്കി. ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന ഘട്ടത്തിൽ എന്റെ ഒരു സുഹൃത്ത്, ഇന്നത്തെ പ്രശസ്തനായ ഒരു വ്യക്തി, എന്നോട് പറഞ്ഞത്, അഴീക്കോടന്റെ മൂന്ന് നില വീട് നേരിട്ട് കണ്ടു എന്നാണ്. വിശ്വനീയമായ രൂപത്തിലാണ് കള്ളത്തെളിവുകൾ പറഞ്ഞ് എന്നെ ബോധ്യപ്പെടുത്താൻ നോക്കിയത്. എന്നാലും ഞാൻ അന്ന് ആ കള്ളപ്രചാരണത്തെ ശക്തിയായി എതിർത്തു.
എന്നോട് അയാൾ പറഞ്ഞത്, കണ്ട എന്നോടാണോ ബാലൻ തർക്കിക്കുന്നത് എന്നാണ്. കണ്ണൂർ ജില്ലയിലെ പാർട്ടിക്കും കേരളത്തിലെ പാർട്ടിക്ക് പൊതുവിലും ആവേശകരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അഴീക്കോടൻ പാർട്ടി അണികളിൽ പ്രത്യേകിച്ച് തൊഴിലാളികളിലും യുവാക്കളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അഴീക്കോടനെ തകർക്കുകയെന്നത് അതുകൊണ്ടു തന്നെ വർഗ്ഗശത്രുക്കളുടെ ഉന്നമായിരുന്നു. ഇത് സാധിക്കണമെങ്കിൽ അഴീക്കോടന്റെ വ്യക്തിത്വത്തെ ബാധിക്കുന്ന രൂപത്തിൽ ക്രമാനുഗതമായ കള്ളപ്രചാരണം നടത്തണമെന്നത് അവരുടെ ആസൂത്രിത പരിപാടിയായിരുന്നു. അതിന്റെ ഭാഗമായി ഒരു ഭാഗത്ത് പൊതുസമൂഹത്തിൽ സംശയമുണ്ടാക്കത്തക്ക രൂപത്തിൽ നടത്തിയ പ്രചാരണം ചില ഫലങ്ങളുണ്ടാക്കിയെന്ന് ബാലൻ പറഞ്ഞു.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം കണ്ണൂരിൽ അഴീക്കോടന്റെ വീട്ടിലെത്തി. അപ്പോഴാണ് ആ വീടിന്റെ യഥാർത്ഥ അവസ്ഥ ഞാൻ കണ്ടത്. ഓലമേഞ്ഞ വളരെ ചെറിയ ഒരു വീട്. അതും വാടകവീട്. ഇവിടെ ജീവിച്ച ഒരു മനുഷ്യനെയാണല്ലോ അഴിമതിക്കാരനെന്നും മൂന്നുനില വീടുള്ള ആളെന്നും ശത്രുക്കൾ ചിത്രീകരിക്കുന്നതെന്ന് ഞാൻ ഓർത്തു. കോളെജിൽ തിരിച്ചെത്തിയ ഞാൻ അഴീക്കോടനെതിരെ അസംബന്ധം പറഞ്ഞ സുഹൃത്തിന് ഉചിതമായ മറുപടി തന്നെ കൊടുത്തു. അദ്ദേഹം അത് നിശ്ശബ്ദമായി കേട്ടുവെന്ന് എ കെ ബാലൻ വ്യക്തമാക്കി. ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന ഘട്ടത്തിൽ എന്റെ ഒരു സുഹൃത്ത്, ഇന്നത്തെ പ്രശസ്തനായ ഒരു വ്യക്തി, എന്നോട് പറഞ്ഞത്, അഴീക്കോടന്റെ മൂന്ന് നില വീട് നേരിട്ട് കണ്ടു എന്നാണ്. വിശ്വനീയമായ രൂപത്തിലാണ് കള്ളത്തെളിവുകൾ പറഞ്ഞ് എന്നെ ബോധ്യപ്പെടുത്താൻ നോക്കിയത്.
Find out more: