
നോട്ടുനിരോധനത്തിലൂടെ പഴയ 500 രൂപ 1,000 നോട്ടുകൾ പിൻവലിച്ചതിന് ശേഷമാണ് ശേഷമാണ് സർക്കാർ പുതിയ 500 രൂപ നോട്ടുകൾക്കൊപ്പം 2000 രൂപ നോട്ടുകളും അവതരിപ്പിച്ചത്.കള്ളപ്പണം തടയാനും വ്യാജ കറൻസികൾ തടയാനും ഒക്കെയാണ് ഇത് എന്നായിരുന്നു തുടക്കത്തിലെ വാദം. എന്നാൽ 2000 രൂപ നോട്ടുകൾ അച്ചടിച്ച് തൊട്ടു പിന്നാലെ തന്നെ വ്യാജൻമാരും ഇറങ്ങിയിരുന്നു.ഡിമാൻഡ് അടിസ്ഥാനമാക്കി മാത്രമാണ് കറൻസികളുടെ അച്ചടി. ആർബിഐയുമായി സർക്കാർ കൂടിയാലോചിച്ചതിന് ശേഷമാണ് പ്രത്യേക മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് അച്ചടിക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ടുകളുടെ പ്രചാരത്തിൽ കുറവുണ്ടായതായി മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം, ബാങ്കുകളിലും എടിഎമ്മുകളിലും 20,00 രൂപ നോട്ടുകൾ കുറഞ്ഞു. ലോകസഭയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുമാത്രമല്ല 2000 രൂപയുടെ കറൻസികൾ ഇനി അച്ചടിച്ചേക്കില്ല. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിലും കുറവ് അനുഭവപ്പെടുന്നു. അതേസമയം സ്വകാര്യ മേഖലയിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവന എത്രയാണെന്നോ? 2020 സാമ്പത്തിക വർഷത്തിൽ 64,000 കോടി രൂപയാണ് ധനികരുടെ മൊത്തം സംഭാവന.
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 23 ശതമാനത്തിലധികമാണ് വർധന. 12,000 കോടി രൂപയോളമാണ് സമ്പന്ന കുടുംബങ്ങളുടെ മൊത്തം സംഭാവന വർധിച്ചിരിക്കുന്നത്. വിദേശ, കോർപ്പറേറ്റ്, റീട്ടെയ്ൽ മേഖലയിൽ നിന്നുള്ള സംഭാവനകളിൽ കാര്യമായ വർധനയില്ല. കൊവിഡ് പ്രതിസന്ധിയിൽ ഈ മേഖലകളിൽ നിന്നുള്ള നിക്ഷേപം നിശ്ചലമാണ്. 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം പണം ചെലവഴിച്ച വ്യക്തി അസിം പ്രേംജിയാണ്.