പുതിയ കൊവിഡ് വകഭേദം; ആശങ്ക വേണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം! ഒമിക്രോൺ വകഭേദത്തിൻ്റെ ബി.എ.1, ബി.എ2 എന്നീ രണ്ട് വേരിയൻ്റുകൾ അടങ്ങുന്നതാണ് പുതിയ വകഭേദമെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ്-19 കേസുകൾ കുറയുന്നതിനിടെ കൊവിഡിൻ്റെ പുതിയ വകഭേദം ഇസ്രായേലിൽ കണ്ടെത്തി.  വകഭേദം കൂടുതൽ ആളുകളിലേക്ക് എത്തിയിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിനായി ആവശ്യമില്ലെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 





   പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പാൻഡമിക് റെസ്പോൺസ് ചീഫ് സൽമാൻ സർക്ക വ്യക്തമാക്കി. സംയോജിത വേരിയന്റുകളുടെ പ്രതിഭാസം എല്ലാവർക്കും അറിയാം. ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കൊവിഡിനെതിരെ വാക്സിനേഷൻ വേഗത്തിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. കൊവിഡിൻ്റെ വകഭേദമായ ഒമിക്രോൺ അടക്കമുള്ള വേരിയൻ്റുകളെ നേരിടാൻ വാക്സിനേഷൻ ശക്തമാക്കിയിരുന്നു. കൊവിഡ് കേസുകൾ നിയന്ത്രിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിയന്ത്രിച്ചിരുന്നു. 






  കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിട്ടുണ്ട്. പുതിയ വകഭേദത്തിൻ്റെ ലക്ഷണങ്ങളിൽ മാറ്റമില്ലെന്ന് അധികൃതർ പറഞ്ഞു. നേരിയ പനി, തലവേദന, പേശി വേദന എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഇതുവരെ വ്യക്തമായ ലക്ഷണങ്ങളെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ഫ്ലറോണ അഥവാ ഫ്ലൂവും കൊറോണയും ചേർന്ന 'ഫ്ലോറോണ' ഇസ്രായേലിൽ കണ്ടെത്തിയിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,886 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 21,164 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 722 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.





കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന് ദിവസങ്ങളില് മരണപ്പെടുകയും എന്നാല് രേഖകള് വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 123 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,138 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1329 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 176, കൊല്ലം 104, പത്തനംതിട്ട 108, ആലപ്പുഴ 101, കോട്ടയം 146, ഇടുക്കി 124, എറണാകുളം 212, തൃശൂര് 71, പാലക്കാട് 24, മലപ്പുറം 26, കോഴിക്കോട് 73, വയനാട് 59, കണ്ണൂര് 82, കാസര്ഗോഡ് 23 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 6998 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,50,028 പേര് ഇതുവരെ കൊവിഡില് നിന്നും മുക്തി നേടി.  

Find out more: