സ്നേഹയുമായി പ്രണയം വിവാഹം; എന്തിനും ഒപ്പം നിൽക്കുന്ന ആളെന്ന് പ്രകാശ് വർമ്മ; മലയാളികളുടെ ജോർജ് സാറിന്റെ വിശേഷങ്ങൾ! സിനിമയിൽ പുതുമുഖം ആണെങ്കിലും പരസ്യ ചിത്രരംഗത്തെ അതികായൻ ആണ് ഇദ്ദേഹം. നടൻ എൻ.എഫ്. വർഗീസിനെ അനുസ്മരിപ്പിച്ച ഒരു നടൻ എന്നാണ് ഒട്ടുമിക്ക സിനിമ പ്രേക്ഷകനും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യചിത്ര സ്ഥാപനമായ ‘നിർവാണ’യുടെ സ്ഥാപകനാണ് പ്രകാശ് വർമ. അന്തരിച്ച അഭിനേതാവ് ശ്രീ. ജഗന്നാഥ വർമ്മയുടെ അനന്തിരവൻ, നടൻ മനുവർമ്മയുടെ സഹോദരസ്ഥാനം, ഒക്കെയുണ്ട് ആലപ്പുഴക്കാരനായ പ്രകാശ് വർമ്മക്ക് ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സംസാരം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തുടരും സിനിമ കണ്ടിരുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും തങ്ങി നിൽക്കുന്ന ഒരു രൂപം ഉണ്ട് ജോർജ് സാർ.
വില്ലൻ എന്ന് പറഞ്ഞാൽ പോരാ ഒന്നൊന്നര വില്ലൻ ആയെത്തി മലയാളികളുടെ മനസ്സിൽ കുടിയേറിയ താരമാണ് പ്രകാശ് വർമ്മ. ആദ്യം ഞങ്ങൾ ബിസിനസ് പാർട്നെർസ് ആയിരുന്നു. പിന്നെ ആയിരുന്നു വിവാഹം. ഞങ്ങൾ വിവാഹം കഴിച്ച ആളുകൾ ആണെന്ന് ആദ്യമൊന്നും ആർക്കും അറിയുമായിരുന്നില്ല. പ്രൊഫെഷണൽ റിലേഷൻഷിപ്പും പേഴ്സണൽ റിലേഷൻഷിപ്പും അങ്ങനെ ആണ് ഞങ്ങൾ കൊണ്ട് പോയത്. എന്നും ആ പ്രൊഫെഷണലിസം ഞങ്ങൾ കൈവിടില്ല ഞങ്ങൾക്ക് വ്യക്തിപരമായി അഭിപ്രായങ്ങൾ ഉള്ള ആളുകൾ ആണ് അത് അങ്ങനെ തന്നെ നിലനിർത്താൻ ശ്രമിക്കാറും ഉണ്ട്. ചില സമയത്ത് നമ്മൾ ഒരുമിച്ചു കിട്ടുന്ന സമയത്തുകിട്ടിയ സ്പാർക്കിൽ നിന്നുമാണ് നമ്മൾ തമ്മിലുള്ള കെമിസ്ട്രി മനസിലാകുന്നത്. ഞങ്ങൾ കണ്ട സമയത്ത് വിവാഹം കഴിച്ചിരുന്നില്ല. 2001 ൽ നമ്മൾ റിലേഷൻ തുടങ്ങി എങ്കിലും കല്യാണം കഴിച്ചിരുന്നില്ല.
ഒരു ഓഫീസിന്റെ സ്പെയ്സും അതിന്റെ മുകളിലും താഴെയും ആയിട്ടാണ് താമസിച്ചുകൊണ്ടിരുന്നത്. പിന്നെയാണ് വിവാഹം. ഞങ്ങൾക്ക് മൂന്നുകുഞ്ഞുങ്ങൾ ആണ്. ദൈവ സഹായം കൊണ്ട് നന്നായി പഠിച്ചു പോകുന്ന കുഞ്ഞുങ്ങൾ ആണ്. എല്ലാം ഈശ്വരാധീനം എന്നാണ് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നത്. കാരണം എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കുന്ന ആളാണ് എന്റെ ഭാര്യ- മാതൃഭൂമിയോട് പ്രകാശ് പറയുന്നു. പെട്ടെന്ന് ഒരു പ്രൊജക്ടിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടി വന്നാൽ സ്നേഹ അതിൽ ഇടപെടില്ല. തിരികെ സ്നേഹയുടെ തീരുമാനങ്ങളും അവളുടേതാണ് അതിൽ ഞാൻ കൈ കടത്താൻ നിൽക്കില്ല- പ്രകാശ് കൂട്ടിച്ചേർക്കുന്നു.
എന്റെ അച്ഛന്റെ അനുജനാണ് ജഗന്നാഥവർമ്മ എന്നും അഭിമുഖത്തിനിടയിൽ പ്രകാശ് പറഞ്ഞിരുന്നു. നക്ഷത്ര മനയെക്കുറിച്ചും ജഗന്നാഥ വർമ്മ സംസാരിച്ചു. കേരളത്തിൽ ആണ് തന്റെ ജീവശ്വാസം ഉള്ളത്. അവിടെ ഒരു ഇടം തനിക്കായി വേണം എന്ന് തോന്നി അങ്ങനെ വാങ്ങിയതാണ്. എല്ലാ മാസവും വന്നു പോകാറുണ്ട് നാട്ടിലെന്നും അദ്ദേഹം പറയുന്നു. പഴയ വീടും സ്ഥലവും വർമ്മ വാങ്ങി പുനർനിർമിച്ചതാണ് നക്ഷത്ര മന. മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പിന് സമീപമുള്ള പൂത്തോട്ടയിലാണ്നക്ഷത്രമന .
മൂവാറ്റുപുഴ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ചുറ്റുപാടുകൾ എല്ലാം വളരെ ഭംഗിയും ശുദ്ധവായുആവശ്യത്തിന് അധികവും ലഭിക്കുന്ന സ്ഥലം , വീടിന്റെ വാതിലുകളും ഗ്ലാസ് ജനാലകളും നദിയുടെ സൗന്ദര്യം ആസ്വദിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടത്തിന്റെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ, ഒരു 'നാലുകെട്ടിന്റെ' ഭംഗിയും ലാളിത്യവും ആണ് നക്ഷത്രമനയുടെ പ്രധാന ആകർഷണം. തിരികെ സ്നേഹയുടെ തീരുമാനങ്ങളും അവളുടേതാണ് അതിൽ ഞാൻ കൈ കടത്താൻ നിൽക്കില്ല- പ്രകാശ് കൂട്ടിച്ചേർക്കുന്നു
Find out more: