വാക്‌സിൻ പാട്ടി തെറ്റിദ്ധാരണകൾ പറത്തിരിക്കുക! വാക്സിനുകളുടെ ഫലം ലഭിക്കണമെങ്കിൽ നിശ്ചിത ഇടവേളകളിൽ രണ്ട് പ്രാവശ്യം വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിക്കുന്നു. നാല് മുതൽ ആറ് ആഴ്ചക്കുള്ളിലാണ് രണ്ടാമത്തെ വാക്സിൻ എടുത്തിരിക്കേണ്ടത്. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കൊവിഡ് വാക്സിനുകളുടെ ആദ്യ ഡോസ് എടുത്തവർ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആ പ്രശ്‌നങ്ങൾ മനസിലാക്കാൻ കൂടിയാണ് രണ്ടാമത്തെ വാക്‌സിൻ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകൾ പരത്തരുത്.



  ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.ആദ്യഡോസ് കൊവിഡ് വാക്സിൻ എടുത്തു കഴിഞ്ഞാൽ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ പോലും റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീർക്കാൻ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പേർക്ക് കൊവിഡ് വരാതെ സംരക്ഷിക്കാൻ സാധിച്ചു. ഈ ആളുകളിലേക്ക് പൂർണമായി വാക്‌സിൻ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു സെമിനാർ സംഘടിപ്പിച്ചത്.



  കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വാക്‌സിനേഷൻ നടത്തുന്നത്.രണ്ടാംഘട്ടത്തിൽ മുൻനിര പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകണമെന്നാണ് ആഗ്രഹം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. എല്ലാവരും വാക്‌സിനെടുത്ത് കോവിഡിനെ തുരത്തിയാൽ മാത്രമേ നമുക്ക് സ്വതന്ത്രരായി ജീവിക്കാൻ സാധിക്കൂ. ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. അവർക്ക് വാക്‌സിനേഷനിൽ പങ്കെടുക്കാൻ കൃത്യമായ സന്ദേശം ലഭിക്കും.



  കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനമാണ് നടക്കുന്നത്. ജില്ലകളിൽ അതത് മന്ത്രിമാർക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിൻ വിജയകരമായി നടപ്പിലാക്കാൻ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി.ഒരു വർഷമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തിന്റെ മികച്ച പ്രതിരോധം കാരണം വൈറസിന്റെ വ്യാപനവും മരണ നിരക്കും കുറയ്ക്കാൻ സാധിച്ചു.

మరింత సమాచారం తెలుసుకోండి: