ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ആയിരിക്കില്ല; വ്യക്തമാക്കി മുഖ്യമന്ത്രി! ആഹാരം, വസ്ത്രം, വിശ്വാസം എന്നീ കാര്യങ്ങളിൽ തീരുമാനം അടിച്ചേൽപ്പിക്കില്ല. യൂണിഫോം എന്ത് വേണമെന്നത് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കെ കെ ശൈലജയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.
ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേൽപ്പിക്കുന്നത് ഈ സർക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹ്യ കടമകൾക്ക് അനുസൃതമായുള്ള സർവ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്'. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 'ഒരു തരത്തിലുള്ള തീവ്ര നിലപാടുകളും മേൽപ്പറഞ്ഞവയെ ഹനിക്കാൻ പാടില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയ തലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാൻ ഉദ്ധേശിക്കുന്നുമില്ല', മുഖ്യമന്ത്രി വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവർ അർഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണമെന്നാണ് കരുതുന്നത്. ഇതിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് മുൻകൈ എടുക്കേണ്ടത്', മുഖ്യമന്ത്രി പറഞ്ഞു. 'സ്ത്രീകളുടെ മേൽ ഉൾപ്പെടെ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കാൻ ഉണ്ടാകുന്ന ശ്രമങ്ങൾ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നിൽക്കുന്ന ഒന്നാണ്.ആഹാരം, വസ്ത്രം, വിശ്വാസം എന്നീ കാര്യങ്ങളിൽ തീരുമാനം അടിച്ചേൽപ്പിക്കില്ല. യൂണിഫോം എന്ത് വേണമെന്നത് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കെ കെ ശൈലജയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Find out more: