നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളുടെ പ്രതിഫലനങ്ങളെന്ന് തോന്നിക്കുന്ന ഘട്ടവും ഉണ്ടാകാറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും കണ്ട സ്വപ്നങ്ങളിൽ പാതിയും ഉണർന്നെണീക്കുമ്പോൾ നമ്മുടെ സ്മൃതിമണ്ഡലത്തിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടാവും. എങ്കിലും സ്വപ്നങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ ചെലുത്തുന്ന പങ്ക് ചെറുതല്ല. ഒരാൾ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങളെല്ലാം അയാൾ അറിഞ്ഞോ അറിയാതെയോ അയാളുടെ ഉണർന്നിരിക്കുന്ന ജീവിതകാലത്തോട് ഏറ്റവുമധികം സ്വാധീനമുള്ളതായിക്കും എന്നതായിരുന്നു അത്. ഇതിനർത്ഥം നമ്മുടെ ഉള്ളിലുള്ള ഭയത്തിൻ്റെയും സമ്മർദ്ദങ്ങളുടേയും ഒക്കെ ചിന്തകളുടെ തുടർച്ചയായ രൂപമായിരിക്കാം ഉറങ്ങുമ്പോൾ നാം കാണുന്ന സ്വപ്നങ്ങളിലൂടെ വെളിപ്പെടുന്നത് എന്നാണ്. പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കുന്ന ഒരുപാടാളുകൾ നമുക്കിടയിലുണ്ട്.



ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും ഇത് നമ്മുടെ ഉറക്കത്തിൻ്റെ നിലവാരത്തെയും ദൈർഘ്യത്തേയും സാരമായി ബാധിക്കാനിടയുണ്ട്.അമേരിക്കൻ മനഃശാസ്ത്രജ്ഞനായ കാൽവിൻ ഹാൾ 1971 ൽ സ്വപ്നങ്ങളെക്കുറിച്ചുള്ള ഒരു സിദ്ധാന്തം മുന്നോട്ടു വച്ചു. രോഗ വ്യാപനത്തെ തുടർന്ന് രാജ്യത്തുടനീളം ഉത്കണ്ഠയുടെ തോത് ഗണ്യമായ അളവിൽ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന വസ്തുത മെറ്റാ അനാലിസിസ് സർവേകൾ വെളിപ്പെടുത്തി. കോവിഡ് - 19 വ്യാപനത്തെക്കുറിച്ചുള്ള വേവലാതികൾ കൂടുതലുള്ളതും ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നങ്ങൾ അധികമായി കാണപ്പെടുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്ന് സർവേയിൽ കണ്ടെത്തി. കൂടുതൽ വിദ്യാഭ്യാസവും അവബോധവുമുള്ള ആളുകളിലും, രോഗവ്യാപനം മൂലം തൊഴിൽ നഷ്ടവും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളവരിലും ഇത്തരത്തിൽ നെഗറ്റീവ് ഫലങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇതവരുടെ സ്വപ്നത്തെയും ഉറക്കത്തെയും ബാധിക്കുന്നതായും കണ്ടെത്തി.



 കഴിഞ്ഞ ദിവസം ഡ്രീമിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം വ്യക്തമാക്കുന്നത് കൊവിഡ് -19 എന്ന മഹാമാരി ലോകത്തിനു വരുത്തിവച്ച അസ്വസ്ഥതകളുടെ കൂട്ടത്തിൽ അതൊരാളുടെ ദൈനംദിന ചര്യകളെ മാത്രമല്ല ഇതവരുടെ ഉറക്കത്തെയും സ്വപ്നങ്ങളെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധിയുടെ ഈ ഘട്ടത്തിൽ ആഗോളതലത്തിൽ ഉടനീളം രോഗവ്യാപനത്തെക്കുറിച്ചും, തങ്ങളുടെയും പ്രിയപ്പെട്ടവരെയും ആരോഗ്യ ക്ഷേമത്തെക്കുറിച്ചും എല്ലാവരിലും ആശങ്കകളും ആകുലതകളുമെല്ലാം ഉടലെടുത്തിട്ടുണ്ട്. രോഗത്തെയും രോഗവ്യാപനത്തെയും കുറിച്ച് ഒരാളുടെ ഉള്ളിൽ രൂപപ്പെടുന്ന ചിന്തപ്പാടുകളും ഉൾഭയങ്ങളുമെല്ലാം അവരുടെ സ്വപ്നങ്ങളിലും പ്രകടമായ നെഗറ്റീവ് ഫലങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തി.  

Find out more: