തിളക്കമുള്ള ചർമ്മത്തിന് റെഡ് വൈൻ + ഗ്രീൻ ടീ + തൈര് ഫേസ്‌പാക്ക്! മുഖചർമത്തിൽ ഓരോ തവണ പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് അഭംഗിക്ക് മാത്രമല്ല കടുത്ത അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. എപ്പോഴും ചർമ്മപ്രശ്നങ്ങളെ കുറിച്ച് പരാതിപറയുന്ന പറയുന്ന നമ്മൾ ഇതിനുള്ള സ്വാഭാവിക പരിഹാരങ്ങളെ കണ്ടെത്താൻ ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. അതിന് പരിഹാരം കാണാൻ ശ്രമിക്കാതെ പുറത്തു നിന്നും വാങ്ങുന്ന ഫെയ്സ് ക്രീമുകളുടെ പിറകെ പോകുന്നത് നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ പ്രശ്നങ്ങൾ വരുത്തി വെക്കുകയേയുള്ളൂ. കാണാനഴകുള്ളതും ആരോഗ്യമുള്ളതുമായ ചർമസ്ഥിതി എല്ലാവരുടെയും സ്വപ്നമാണ്. ചർമ്മപ്രശ്നങ്ങൾ കുറച്ചുകൊണ്ട് കാണാനഴകുള്ള മുഖചർമ്മത്തിനുള്ള പരിഹാരമാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഒരു രഹസ്യ സൂത്രവാക്യം ഞങ്ങൾ ഇന്ന് നിങ്ങൾക്ക് പറഞ്ഞുതരാം.



 ഗ്രീൻ ടീ, റെഡ് വൈൻ, തൈര് എന്നിവയെല്ലാം നമ്മുടെ നാവിന് രുചി പകരുന്ന ഏറ്റവും നല്ല ഭക്ഷണപാനീയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവ മാത്രമല്ല. എന്നാൽ ഇതേ ഭക്ഷണങ്ങൾ നിങ്ങളുടെ ചർമസംരക്ഷണത്തിനും വളരെയധികം ഗുണം ചെയ്യുമെന്നുള്ള കാര്യം നിങ്ങൾക്കറിയാമോ? പുരാതന കാലം മുതൽക്കേ തൈര് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമെല്ലാം ഉപയോഗിച്ചു വരുന്നുണ്ട്. മങ്ങിയതും പ്രായാധിക്യ ലക്ഷണങ്ങൾ അലട്ടുന്നതുമായ ചർമ്മത്തിനുള്ള പരിഹാരമായി ഗ്രീൻ ടീ യും സമാനമായ ഗുണങ്ങളെ നൽകുമെന്നുള്ള കാര്യം നമുക്കറിയാം. റെഡ് വൈൻ നൽകുന്ന സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് വളരെക്കുറച്ച് പേർക്ക് മാത്രമേ ധാരണയുള്ളൂ. ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന് അനുയോജ്യമായ ഒട്ടനേകം പോഷകങ്ങളും ഇതിൽ നിറഞ്ഞിരിക്കുന്നു.



ഈ മൂന്ന് സവിശേഷ ചേരുവകളും ഒരുമിച്ച് ചേർത്ത് ഒരു ഫേയ്സ് പായ്ക്കായി നിങ്ങളുടെ ചർമത്തിൽ പ്രയോഗിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ എന്തായിരിക്കും എന്നറിയാൻ ആഗ്രഹമുണ്ടോ. ഈ ഫെയ്സ് പായ്ക്കിൽ നമ്മൾ ചേർക്കുന്ന മൂന്ന് ചേരുവകളും സ്കിൻ ഫ്രണ്ട്‌ലി ഗുണങ്ങളുമായി വരുന്നതാണ്. ചർമത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള ഫ്രീ റാഡിക്കലുകളിൽ നിന്ന് സുരക്ഷ നൽകാൻ ശേഷിയുള്ള ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ഇതിൽ നിറഞ്ഞിരിക്കുന്നു. റെസ്വെറട്രോൾ പോലുള്ള പോളിഫെനോളുകൾ വാർദ്ധക്യ ലക്ഷണങ്ങൾ മൂലമുണ്ടാകുന്ന നേർത്ത വരകൾ ചുളിവുകൾ പോലുള്ളവയെ പ്രതിരോധിക്കാൻ സഹായിക്കും. ഇതിന് രക്തചംക്രമണം മെച്ചപ്പെടുത്തിക്കൊണ്ട് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്.അത്ഭുതകരമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ മറ്റൊരു ചേരുവയാണ് ഗ്രീൻ ടീ.



ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാവുന്ന നാശനഷ്ടങ്ങളെ ചെറുത്തു നിർത്താൻ സഹായിക്കുന്ന ഗ്രീൻ ടീ യിൽ ചർമ്മത്തെ പരിപോഷിപ്പിക്കുന്ന ആറ് വ്യത്യസ്ത തരം കാറ്റെച്ചിനുകൾ അടങ്ങിയിരിക്കുന്നു.  തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലുണ്ടാകുന്ന നേർത്ത വരകളുടേയും ചുളിവുകളുടേയും രൂപം മങ്ങാൻ സഹായിക്കുന്നു. ഇത് സുഷിരങ്ങളെ കർശനമാക്കുകയും അത് ചുരുങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. ഈയൊരു ഫെയ്സ് പാക്കിനെ ഉപയോഗം നിങ്ങളുടെ മുഖത്തിന് തൽക്ഷണം തിളക്കവും അഴകും നൽകും. ഈയൊരു ഫെയ്സ് പാക്ക് എങ്ങനെ ചെയ്യണം എന്നറിയാം.



 ഒരു ഗ്രീൻ ടീ ബാഗ്, ചൂട് വെള്ളം, ഗ്രീൻ ടീ തയ്യാറാക്കാൻ, ഒരു ടേബിൾ സ്പൂൺ തൈര്, നല്ല നിലവാരമുള്ള റെഡ് വൈൻ, രണ്ട് ടേബിൾസ്പൂൺ എന്നിവയാണ് ആവശ്യമായ ചേരുവകൾ. ഗ്രീൻ ടീ ബാഗ് തിളച്ച അര കപ്പ് ചൂടുവെള്ളത്തിൽ കുറച്ച് മിനിറ്റ് സൂക്ഷിക്കുക. ഒരു ടേബിൾസ്പൂൺ തൈരും രണ്ട് ടേബിൾസ്പൂൺ റെഡ് വൈനും ഇതിലേക്ക് ചേർത്ത് ഇളക്കുക. മികച്ച സ്ഥിരതയോടു കൂടിയ പേസ്റ്റ് ലഭിക്കുന്നതു വരെ ഇത് നന്നായി ഇളക്കുക. സൗമ്യമായ ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് മസാജ് ചെയ്തുകൊണ്ട് തുല്യമായി പുരട്ടുക. ഏകദേശം 30 മിനിറ്റ് നേരം ഇത് മുഖത്ത് സൂക്ഷിക്കാം. ഇളം ചൂടുള്ള വെള്ളത്തിൽ ചർമ്മം കഴുകി ഉണക്കുക. ഓരോ തവണ ഈ ഫേസ്പാക്ക് ചെയ്തു കഴിയുമ്പോഴും നിങ്ങളുടെ മുഖം കൂടുതൽ തിളക്കമാർന്നതും കാണാനഴകുള്ളതുമായി മാറുന്നത് നിങ്ങൾ സ്വയം തിരിച്ചറിയും സാധിക്കും.
 

మరింత సమాచారం తెలుసుకోండి: