കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ടിഡിസി) സർവീസ് നടത്തുന്ന ട്രെയിൻ, വേണ്ടത്ര യാത്രക്കാരില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ വർഷം ആദ്യം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനെ (ഐആർസിടിസി) ട്രെയിൻ ഇന്റീരിയറുകൾ പുതുക്കിപ്പണിയാൻ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് 19 കാരണം പണി നിർത്തിവച്ചു. 2020 വേനൽക്കാലത്ത് സർവീസുകൾ പുനരാരംഭിക്കേണ്ടതായിരുന്നുവെങ്കിലും അത് നടന്നില്ല.അതായത് കർണാടകയുടെ ആഢംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റ് വീണ്ടും സർവീസ് നടത്താൻ തയ്യാറെടുക്കുകയാണ്.  ഓരോ വെസ്റ്റിബുലിലും സ്ട്രീമിംഗ് സൗകര്യത്തിനായി വൈ-ഫൈ ഉള്ള ഒരു സ്മാർട്ട് ടിവി ഉണ്ട്. 



  കൂടാതെ സുരക്ഷാ സവിശേഷതകളായ സിസിടിവി, അഗ്‌നി മുൻകരുതലുകൾ എന്നിവയും ട്രെയിനിൽ നവീകരിച്ചിട്ടുണ്ട്.അപ്‌ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾ, പുതുക്കിയ മുറികളും കുളിമുറിയും, പുതിയ ലിനൻ, കട്ട്‌ലറി എന്നിവയും ഗോൾഡൻ ചാരിയറ്റിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ടിഡിസി അറിയിച്ചു. ടൂർ മാനേജർമാർ, ഡ്രൈവറുകൾ, ഐആർസിടിസി യുടെ ഗൈഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പതിവ് താപ സ്‌ക്രീനിംഗിനും മെഡിക്കൽ പരിശോധനകൾക്കും വിധേയരാവണം. സ്റ്റാഫ് അംഗങ്ങൾക്ക് ശുചിത്വ കിറ്റുകൾ, മാസ്‌കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ സജ്ജമാക്കേണ്ടതുണ്ട്. ഹെറിറ്റേജ് സൈറ്റുകളും സ്മാരകങ്ങളും സന്ദർശിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ യാത്രക്കാർക്ക് മുൻകൂട്ടി നൽകും.



 ട്രെയിൻ യാത്രയ്ക്കിടെ എല്ലാ യാത്രക്കാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ചില സുരക്ഷാ മാനദണ്ഡങ്ങൾ ഐആർസിടിസി തയ്യാറാക്കിയിട്ടുണ്ട്. 2021 ജനുവരി മുതൽ 2021 മാർച്ച് വരെ ഗോൾഡൻ ചാരിയറ്റ് സർവീസ് നടത്തും. ട്രെയിൻ ബെംഗളൂരുവിലേക്കും പുറത്തേക്കും ആയിരിക്കും സർവീസ് നടത്തുക. ആഡംബര ട്രെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രയ്ക്കിടെ ട്രെയിൻ കോച്ചുകളും പാസഞ്ചർ ലഗേജുകളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും.


 കൂടാതെ, യാത്രക്കാർ, ടൂർ ഡയറക്ടർമാർ, ഗൈഡുകൾ, ഡ്രൈവർമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സാമൂഹ്യ അകലം പാലിക്കൽ, മാസ്‌ക് ധരിക്കുക, സാനിറ്റൈസർ വഹിക്കുക തുടങ്ങിയ നിയമങ്ങളും കെഎസ്ടിഡിസി നിശ്ചയിച്ചിട്ടുണ്ട്.ടൂറുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ സീറ്റിങ് കപ്പാസിറ്റി കുറയ്ക്കും. ടൂറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷണങ്ങളുടെ ശുചിത്വ നിലവാരത്തിനായി ഐആർസിടിസി ഉദ്യോഗസ്ഥർ പരിശോധിക്കും. 

మరింత సమాచారం తెలుసుకోండి: