കെജിഎഫ് 1200 കോടിയിലേയ്ക്ക്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി കെ.ജി.എഫ്. 2! 1000 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഈപ്പോൾ 1200 കോട് കടക്കുമെന്നാണ് റിപ്പോർട്ടുകൾ. 'കെജിഎഫ് 2 ഒരു വടവൃക്ഷം പോലെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ നിഴലിൽ പോലും ഒരു മരവും വളരുന്നില്ല.' എന്നാണ് കഴിഞ്ഞ ദിവസം സംവിധായകൻ രാം ഗോപാൽ വർമ്മ പറഞ്ഞത്. റിലീസ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴും റോക്കി ഭായിയുടെ കുതിപ്പ് തുടരുകയാണ്. ഇന്ത്യയിലെ സർവ്വകാല റെക്കോഡുകളേയും തകർത്തെറിഞ്ഞുകൊണ്ടാണ് കെ.ജി.എഫ്. ടു ചരിത്രത്തിൽ ഇടം നേടിയത്. ഇപ്പോഴും ഈ ചരിത്ര മേട്ടം തുടരുകയാണ് റോക്കി. യാഷ് നായകനായെത്തിയ ചിത്രം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും എത്തിയിരുന്നു. മാത്രവുമല്ല ഹിന്ദിയിലും ചിത്രം വൻ ഹിറ്റായിരുന്നു.






  കെജിഎഫിന്റെ നാലാം ആഴ്ചയിലെ ബോക്‌സോഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് 1191.24 കോടി രൂപയാണ്. ഈ ആഴ്ച തന്നെ ചടിത്രം 1200 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിന്റെ വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകൻ കെ.ജി.എഫ്. രണ്ടാം ഭാഗം കാണാൻ ത്തെുന്നത്. എന്നാൽ ചിത്രം എല്ലാ പ്രതീക്ഷകൾക്കും മുകളിലായിരുന്നു. ഏപ്രിൽ 14-ന് ആയിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം അതുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോഡുകളേയും തകർത്തു. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറുകയായിരുന്നു.  






  കെജിഎഫ് ചാപ്റ്റർ 2 തീയേറ്ററുകളിലേക്ക് എത്തിയതോടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതുവരെ നേടിയ കളക്ഷൻ റെക്കോഡുകളെല്ലാം തകർത്തെറിയപ്പെടുകയാണ്. കേരളത്തിലേയും സ്ഥിതി മറ്റൊന്നല്ല. കേരളത്തിലെ എക്കാലത്തേയും ഓപ്പണിംഗ് കളക്ഷൻ റെക്കോഡ് ഇനി മുതൽ ഒരു കന്നഡ ചിത്രത്തിന്റെ പേരിലാകും. ഇന്ത്യൻ സിനിമ ലോകം ഇന്ന് ഉറ്റുനോക്കുന്നത് തെന്നിന്ത്യൻ സിനിമയിലേക്കാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബോളീവുഡ് സിനിമകൾ ഒരനക്കവും സൃഷ്ടിക്കാതെ കടന്നു പോകുകയാണ്. ബീസ്റ്റിന്റേയും കെജിഎഫിന്റേയും റിലീസുകൾ കണക്കിലെടുത്ത് ചില ബോളീവുഡ് സിനിമകൾ റിലീസുകൽ വരെ മാറ്റിവെച്ചു. 






  ഒരു ബോളീവുഡ് സിനിമയ്ക്ക് ഇത്തരമൊരു അവസ്ഥ ഇതിനു മുൻപ് സംഭവിച്ചിട്ടില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതുവരെ മികച്ച ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രം മോഹൻലാലിന്റെ ഒടിയനായിരുന്നു. എന്നാൽ 7 കോടി എന്ന ഒടിയന്റെ സർവ്വകാല ആദ്യ ദിന റെക്കോഡിനെ മറികടന്നായിരുന്നു റോക്കി ഭായി കേരളത്തിൽ രണ്ടാം വരവിൽ ചുവട് ഉറപ്പിച്ചത്. ആദ്യ ദിവസം തന്നെ കെ.ജി.എഫ്. 2-ാം ഭാഗം 7.3 കോടി മറികടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.

 


Find out more:

kgf