വിപണിയിൽ ഉയന്ന വില നിലനിർത്തുന്ന പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ. ഇത്തരം പഴങ്ങൾ സൂക്ഷിയ്ക്കുമ്പോൾ അല്പം ശ്രദ്ധ പുലർത്തിയാൽ കേടുകൂടാതെ സൂക്ഷിയ്ക്കാനാകും. ഒരു കപ്പ് വിനാഗിരിയും മൂന്ന് കപ്പ് വെള്ളവും യോജിപ്പിച്ച ലായനിയിൽ ഈ പഴങ്ങൾ കഴുകി, വൃത്തിയായി തുടച്ച ശേഷം ഫ്രിഡ്ജിൽ വെയ്ക്കുകയാണെങ്കിൽ രണ്ടാഴ്ചയിൽ കൂടുതൽ ഇവ കേടാകാതെ സൂക്ഷിയ്ക്കാം.നന്നായി പഴുത്ത പഴമാണ് നിങ്ങൾ വാങ്ങിയതെങ്കിൽ ഒരു ദിവസത്തിനുള്ളിൽ തന്നെ അത് നിറം മാറി തുടങ്ങും. നിറം മാറി അമിതമായി പഴുത്ത പഴം കഴിയ്ക്കാൻ ഇഷ്ടമില്ലാത്തവരാണ് കൂടുതലും. ഈ പ്രശ്നം മറികടക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് പഴങ്ങളുടെ തണ്ട് മൂടുക എന്നത്.
പഴത്തിൻറെ തണ്ട് വഴിയുള്ള എഥിലീൻ ഉത്പാദനവും അതിൻറെ വ്യാപനവും മന്ദ ഗതിയിലാക്കിക്കൊണ്ട് പഴുക്കുന്ന സമയം ദീർഘിപ്പിയ്ക്കാൻ കഴിയും.നാരങ്ങ ഫ്രിഡ്ജിൽ നേരിട്ട് സൂക്ഷിക്കുകയാണെങ്കിൽ ഒരു നിശ്ചിത സമയത്തിന് ശേഷം അത് ചീത്തയാകാൻ തുടങ്ങും. എന്നാൽ നേരിട്ട് വെയ്ക്കുന്നതിന് പകരം ഒരു സിപ്പ് ലോക്ക് ബാഗിലോ, കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ കെട്ടിയ ശേഷമോ ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുകയാണെങ്കിൽ കൂടുതൽ കാലം കേടുകൂടാതെ നിലനിൽക്കും. എടുത്ത് ഉപയോഗിക്കുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് ചെറു ചൂടുവെള്ളത്തിൽ മുക്കിവയ്ക്കാവുന്നതാണ്. ഒരു തുണിയിലോ പേപ്പർ ബാഗിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നതാണ് ഇഞ്ചി ഏറെക്കാലം കേടുകൂടാതെയിരിയ്ക്കാനുള്ള ഏകവഴി. വായുവും ഈർപ്പവും ഇഞ്ചിയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. തൊലി കളഞ്ഞോ, ചെറുതായി അരിഞ്ഞോ ഒരു ചെറിയ പാത്രത്തിൽ അടച്ചു സൂക്ഷിയ്ക്കുന്നതും മികച്ച വഴിയാണ്.
click and follow Indiaherald WhatsApp channel