ഇതിന് പ്രത്യേകം റീചാർജ് പ്ലാനുകളും റെയിൽവേ അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡിന് മുമ്പ് പ്രതിമാസം 2.9 കോടിയിലധികം ആളുകൾ റെയിൽവേയുടെ വൈഫൈ സേവനം ഉപയോഗിച്ചിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലായിക്കഴിഞ്ഞാൽ പുതിയ പ്രീപെയ്ഡ് വൈഫൈ സേവനം വഴി പ്രതിവർഷം 10 മുതൽ 15 കോടി വരെ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽടെൽ സിഎംഡി പുനീത് ചൗള പറഞ്ഞു.സ്മാർട്ട്‌ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കിയാൽ സ്റ്റേഷൻ പരിസരത്തുള്ള ആർക്കും വൈഫൈ സേവനം പ്രയോജനപ്പെടുത്താം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലുടനീളമുള്ള നാലായിരത്തിലധികം റെയിൽവേ സ്റ്റേഷനുകളിൽ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. ഈ സാമ്പത്തിക വർഷംതന്നെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉത്തർപ്രദേശിലെ 20 സ്റ്റേഷനുകളിൽ പ്രീപെയ്ഡ് വൈഫൈയുടെ വിശദമായ ട്രയൽ റൺ നടത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്ക് 10 ജിബി, 20 ജിബി എന്നിവയ്ക്ക് യഥാക്രമം 20 രൂപ, 30 രൂപ ഈടാക്കും. 10 ദിവസത്തേക്ക് 20 ജിബിയ്ക്ക് 40 രൂപയാണ് നൽകേണ്ടത്. 30 ജിബിയ്ക്ക് 30 രൂപയും.
60 ജിബി ഡാറ്റയ്ക്ക് 30 ദിവസത്തേക്ക് 70 രൂപയാണ് നിരക്ക്.പ്രതിദിനം പത്ത് ജിബി ഡാറ്റയ്ക്ക് 10 രൂപയാണ് നിരക്ക്. 15 ജിബിയ്ക്ക് 15 രൂപയും. കൊവിഡിന് മുമ്പ് പ്രതിമാസം 2.9 കോടിയിലധികം ആളുകൾ റെയിൽവേയുടെ വൈഫൈ സേവനം ഉപയോഗിച്ചിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലായിക്കഴിഞ്ഞാൽ പുതിയ പ്രീപെയ്ഡ് വൈഫൈ സേവനം വഴി പ്രതിവർഷം 10 മുതൽ 15 കോടി വരെ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽടെൽ സിഎംഡി പുനീത് ചൗള പറഞ്ഞു.
click and follow Indiaherald WhatsApp channel