കോൺഗ്രസിൽ ചേരുമോ കനയ്യ? അനുനയിപ്പിക്കാൻ പാർട്ടി! കനയ്യ കുമാർ പോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ വിലയിരുത്തലുകൾ. അതേസമയം, ഇത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ജെഎൻയു പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോകുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ശക്തമായ അനുനയ നീക്കങ്ങളുമായി സിപിഐ.ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് ജെഎൻയു സമരനായകൻ തോറ്റത്. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുമായി യുവനേതാവ് ഉരസലുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കനയ്യ കുമാർ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതേസമയം, അന്ന് ആർജെഡി സ്ഥാനാർത്ഥിയെ നിർത്തിയില്ലായിരുന്നെങ്കിൽ കേന്ദ്രമന്ത്രിയെ തനിക്ക് പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നുവെന്നാണ് കനയ്യ വിശ്വസിക്കുന്നത്.
അന്ന് ക്രൗഡ് ഫണ്ടിങ്ങ് വഴി ദിവസങ്ങൾ കൊണ്ട് യുവനേതാവ് സമാഹരിച്ചത് 70 ലക്ഷം രൂപയായിരുന്നു. ഈ പണസമാഹരണത്തെ ചൊല്ലിയാണ് പാർട്ടിയും കനയ്യയും തമ്മിൽ തെറ്റിയത്. ഇതിനെ തുടർന്ന്, സിപിഐ നേതാവ് അതുൽ കുമാർ അഞ്ജാനുമായി നടത്തിയ വാക്കേറ്റം ദേശീയ തലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.എന്നാൽ, ഇവിടേയും തീർന്നില്ല ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ. ബെഗുസരായിയിൽ നടക്കാനിരുന്ന സിപിഐ ജില്ലാ കൗൺസിൽ യോഗം കനയ്യ കുമാറിനെ അറിയിക്കാതെ മാറ്റിവെച്ചുവെന്ന മറ്റൊരു ആക്ഷേപവും ഉയർന്നു. ഇതിനെതുടർന്ന് കനയ്യയുടെ അനുയായികൾ പാർട്ടി ഓഫീസ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തു. സംഭവത്തിൽ പങ്കില്ലെന്ന് കനയ്യ മറുപടി നൽകിയിരുന്നു, എന്നാൽ മറുപടിയിൽ പാർട്ടി തൃപ്തിയായിരുന്നില്ല.
തുടർന്ന് നൂറിലേറെ നേതാക്കൾ പങ്കെടുത്ത ദേശീയ കൗൺസിൽ യോഗത്തിൽ കനയ്യയെ പരസ്യമായി താക്കീത നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് സിപിഐയുമായി കനയ്യ കുമാർ അകലം പാലിച്ചത്. ഇത്തരത്തിൽ പിരിച്ച പണം പാർട്ടി ഫണ്ടിലേക്ക് അടക്കണമെന്ന് സിപിഐയുടെ നിർദ്ദേശം മുഖവിലയ്ക്ക് എടുക്കാത്തതാണ് പാർട്ടിയുമായി തെറ്റാൻ കാരണം. ഇതിനെ തുടർന്ന്, സിപിഐ നേതാവ് അതുൽ കുമാർ അഞ്ജാനുമായി നടത്തിയ വാക്കേറ്റം ദേശീയ തലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കനയ്യ ഇതിനിടെ ജെഡിയു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി മാറുന്നതിനെക്കുറിച്ച് അല്ല മറിച്ച് ചില വികസന കാഴ്ചപ്പാടുകൾ പങ്കുവെക്കാനാണെന്നായിരുന്നു കനയ്യ കുമാറിന്റെ വിശദീകരണം. അതേസമയം, ഇപ്പോൾ കോൺഗ്രസിലേക്ക് എന്ന അഭ്യൂഹമാണ് ശക്തമാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കനയ്യ ചർച്ച നടത്തിയതോടെ പ്രചരണം ശക്തമായി. ബിഹാർ കോൺഗ്രസിൽ രാഹുൽ ഗാന്ധി നിർണായക പദവി വാഗ്ദാനം ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ആർജെടിയുടെ നിലപാടാണ് കനയ്യയ്ക്ക് വിലങ്ങ് തടിയാകുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ആർജെഡി എതിർത്തതോടെയാണ് പരാജയപ്പെട്ടത്. എന്നാൽ, കനയ്യകുമാർ കോൺഗ്രസിലേക്കെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സിപിഐ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാധ്യമങ്ങൾ അഴിച്ചു വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേയും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനം. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്- കാനം രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Find out more: