ലോകമെമ്പാടും ഉള്ള തീയറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും വൻ തിരക്കാണ് ചിത്രത്തിനുള്ളത്. ആദ്യദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ കുറുപ്പ് റിലീസ് ചെയ്ത് നാല് ദിവസത്തിനകം 50 കോടി കളക്ഷൻ എന്ന അഭിമാനനേട്ടം കൈവരിച്ചിട്ടുമുണ്ട്. ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. കുറിപ്പിൽ പ്രിൻസ് വാലിദ് എന്ന കഥാപാത്രമായെത്തിയ വാലിദ് റിയാക്കിയുടെ വിശേഷങ്ങൾ. ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' തരംഗമാവുകയാണ്. പ്രേക്ഷകർ ഒന്നടങ്കം വമ്പൻ സ്വീകരണമാണ് തീയേറ്ററുകളിൽ സിനിമയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
'കുറുപ്പ്' കണ്ടവർ മറക്കാത്ത ഒരു പേരാണ് പ്രിൻസ് വാലിദ്. സ്വർണ്ണ ബിസ്കറ്റ് കച്ചവടത്തിനും മറ്റും കുറുപ്പ് കൂട്ടുകൂടുന്ന രാജാവിൻറെ മകൻ. വാലിദ് റിയാക്കിയാണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലബനനിലെ ബെയ്റൂട്ടിൽ ജനിച്ചയാളാണ് വാലിദ്. ഇപ്പോൾ ദുബായ്‍യിൽ സ്ഥിര താമസം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ഇടയ്ക്കിടയ്ക്ക് ഫാഷൻ പരേഡും അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളും മോഡലിംഗുമൊക്കെ ചെയ്തിട്ടുള്ളയാളാണ്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പിയേഴ്സ് ബ്രോസ്നറുടെ 'മിസ്‌ഫിറ്റ്' എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത് നിരവധി പരസ്യങ്ങളുടെ ഭാഗമായിട്ടുമുണ്ട്.
മാത്രമല്ല നിരവധി രാജ്യങ്ങളിൽ മോഡലിംഗിൻറെ ഭാഗമായി സഞ്ചരിച്ചിട്ടുമുണ്ട് വാലിദ്. 'കുറുപ്പി'ലെ പ്രിൻസ് വാലിദായി തകർപ്പൻ പ്രകടനമാണ് വാലിദ് റിയാക്കി നടത്തിയിട്ടുള്ളത്. വാലിദ് അഭിനയിക്കുന്ന രണ്ടാം സിനിമയാണ് ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്'. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് ഭാഷകളറിയാം. ആദ്യമായാണ് മലയാള സിനിമയുടെ ഭാഗമായത്. 'കുറുപ്പി'ലെ പ്രിൻസ് റാഷിദെന്ന പ്രതിനായക വേഷം വാലിദ് റിയാക്കി മനോഹരമാക്കിയിട്ടുണ്ടെന്ന് സിനിമ കണ്ടവരും സാക്ഷ്യപ്പെടുത്തുന്നു. ഇൻസ്റ്റയിൽ സജീവമായ വാലിദ് ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുമുണ്ട്. കുറുപ്പിലെ ലോയൽറ്റി ടെസ്റ്റ് സീനിലുൾപ്പെടെ കിടിലൻ പ്രകടനമാണ് വാലിദ് നടത്തിയത്.
ദുബായ്‍യിൽ 'കുറുപ്പ്' പ്രൊമോഷൻറെ സമയത്തും വാലിദ് റിയാക്കി ദുൽഖറിനോടൊപ്പമുണ്ടായിരുന്നു. 50 കോടി കളക്ഷൻ എന്ന അഭിമാനനേട്ടം കൈവരിച്ചിരിക്കുകയാണിപ്പോൾ കുറുപ്പ്. ദുൽഖർ സൽമാനാണ് ഈ സന്തോഷം ഔദ്യോഗികമായി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചിട്ടുണ്ട്. 50 ശതമാനം പ്രവേശനാനുമതി മാത്രമേ കേരളത്തിൽ ഉണ്ടെങ്കിൽ പോലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഇങ്ങനെ ഒരു നേട്ടം കുറുപ്പിന് കൈവരിക്കുവാൻ സാധിച്ചുവെന്നത് മലയാളസിനിമക്ക് ഏറെ പ്രതീക്ഷ പകരുന്നണ്ട്.
Find out more: