ആർ ആർ ആർ മൂന്ന് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിലേക്ക് കുതിച്ചു! ബാഹുബലി രണ്ടാം ഭാഗം പുറത്തിറക്കി അഞ്ച് വർഷത്തിന് ശേഷമാണ് രൗദ്രം രണം രുദിരം എന്ന ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി എത്തിയത്. ചിത്രത്തെ വാനോളം ഉയർത്തിയാണ് ഓരോ പ്രേക്ഷകനും തീയേറ്റർ വിട്ടത്. ഇപ്പോഴിത റിലീസ് ചെയ്ത് മൂന്നാം ദിവസം ചിത്രം 500 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. വേൾഡ് വൈഡ് കളക്ഷനിലാണ് ചിത്രം 500 കോടി പിന്നിട്ടിരിക്കുന്നത്. സിനിമ പ്രേമികൾ അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു രാജമൗലിയുടെ ആർആർആർ.  ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമായിരുന്നു ആർആർആർ. 650 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിർമാണ് ചെലവ്. ജൂനിയർ എൻടിആറും റാം ചരണും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. അഞ്ച് ഇന്ത്യൻ ഭാഷകളിലുൾപ്പെടെ 10 ഭാഷകളിലാണ് ചിത്രം ഡബ്ബ് ചെയ്തത്.




   31 കോടി രൂപയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം വാരിയത്. ഹിന്ദി പതിപ്പിൽ നിന്നു മാത്രം ചിത്രത്തിന് 71 കോടി രൂപ ലഭിച്ചു. അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീ കഥാപാത്രങ്ങളായാണ് റാം ചരണും ജൂനിയർ എൻടിആറും ചിത്രത്തിലെത്തിയത്. ലോകമെമ്പാടും ആയിരം സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. കേരളത്തിൽ മാത്രം 500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സമുദ്രക്കനി, ശ്രിയ ശരൺ, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ബ്രഹ്മാണ്ഡ ചിത്രം 'ആർആർആറി'നായുള്ള കാത്തിരിപ്പിലാണ് സിനിമ ലോകവും സിനിമ പ്രേക്ഷകരും. സിനിമയുടെ പ്രഖ്യാപനം മുതൽ വന്ന ഈ രാജമൗലി ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് സിനിമ ആരാധകർ സ്വീകരിച്ചതും. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.




   'ഏറ്റുക ജെണ്ട' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റാം ചരണും ജൂനിയർ എൻടിആറും ആലിയ ഭട്ടും തകർത്ത് അഭിനയിച്ചിരിക്കുകയാണ് ഗാനരംഗത്തിൽ. മരഗതമണി സംഗീതമൊരുക്കിയ ഗാനത്തിന് മലയാളത്തിൽ വരികളൊരുക്കിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. വിജയ് യേശുദാസ്, ഹരിശങ്കർ, സഹിതി, ഹരിക നാരായൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർആർആറിന്റേതായി മുൻപ് പുറത്തിറങ്ങിയ ഗാനമെല്ലാം സൂപ്പർ ഹിറ്റായിരുന്നു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.





 'ബാഹുബലി' എന്ന വൻ ഹിറ്റിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം കൂടിയാണ് ആർആർആർ. 'രൗദ്രം രണം രുദിരം' എന്നാണ് ചിത്രത്തിന്റെ യഥാർഥ പേര്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതമാണ് ചിത്രം പറയുന്നത്. കൊമരു ഭീം ആയി ജൂനിയർ എൻടിആറും അല്ലൂരി സീതാരാമ രാജുവായി റാം ചരണും സീത എന്ന കഥാപാത്രമായി ആലിയ ഭട്ടും എത്തുന്നു. സ്വാതന്ത്ര്യത്തിന് മുൻപ് തെലുങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരാണ് കൊമരു ഭീമും അല്ലൂരി സീതാരാമ രാജുവും.

Find out more: