കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം വീണ്ടും പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണ് കശ്മീരെന്നും വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ ശ്രമിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 

 

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെയുണ്ടായ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടുന്നതില്‍ സന്തോഷമാണ് ഉള്ളതെന്ന് അദ്ദേഹം അറിയിച്ചു. 

Find out more: