അലംകൃതയുടെയും, പ്രാർത്ഥനയുടേയും നച്ചുവിന്റെയും ചോദ്യങ്ങൾക്ക് ഒന്ന് കരുതിയിരുന്ന് വേണം മറുപടി പറയാൻ; മല്ലിക സുകുമാരൻ! അലംകൃതയൊഴികെ മറ്റുള്ളവരെല്ലാം സിനിമയ്ക്ക് പിന്നിലും മുന്നിലുമായി പ്രവർത്തിച്ച് കഴിവ് തെളിയിച്ചവരാണ്. അച്ഛനും അമ്മയ്ക്കും ശേഷമായി മകളും സിനിമയിൽ എത്തിയേക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. അതായത് മല്ലിക സുകുമാരന്റെ മക്കൾ മാത്രമല്ല കുടുംബത്തിലുള്ളവരെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. വളരെ പക്വതയോടെയാണ് കൊച്ചുമകൾ ഇപ്പോൾ സംസാരിക്കുന്നതെന്ന് മല്ലിക പറയുന്നു. ഒന്നാലോചിച്ചതിന് ശേഷമാണ് അവർക്ക് മറുപടി കൊടുക്കുന്നതെന്നും മല്ലിക പറഞ്ഞിരുന്നു.
ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക തുറന്നു സംസാരിച്ചത്! പൃഥ്വിരാജ് അങ്ങനെ ഇരുന്ന് സംസാരിക്കുന്നയാളല്ല. ഇപ്പോ വരാമെന്ന് പറഞ്ഞ് മുങ്ങിയാൽ കുറേക്കഴിഞ്ഞാണ് പൊങ്ങുന്നത്. സുകുവേട്ടനെപ്പോലെ തന്നെയാണ് അവൻ. ഞാൻ നോൺസ്റ്റോപ്പായി സംസാരിക്കുന്നയാളാണ്, അത് ബാലൻസ് ചെയ്യാനായാണ് ഞാൻ അധികം മിണ്ടാതിരിക്കുന്നതെന്ന് മുൻപ് സുകുവേട്ടൻ പറയുമായിരുന്നു. മാത്രമല്ല കുറേക്കൂടി മെച്വേർഡായ പോലെയാണ് അലംകൃത ഇപ്പോൾ സംസാരിക്കുന്നത്. ആറ് വയസുകാരിയുടെ ചിന്തകളാണ് എഴുത്തായി വന്നത്. ആദ്യമൊക്കെ ഞങ്ങളോട് കൊറോണ പോണമെന്നൊക്കെ പറയുമായിരുന്നു. കൊറോണ ആയത് കൊണ്ടാണ് ഡാഡ ഇപ്പോൾ വീട്ടിലിരിക്കുന്നത്.
കുറച്ച് ദിവസം കൂടി ഇങ്ങനെ പോട്ടെ എന്നും പറഞ്ഞിരുന്നു. അല്ലെങ്കിൽ അവൾക്ക് ഡാഡയെ കാണാനേ കിട്ടത്തില്ല. പ്രാർത്ഥനയും നക്ഷത്രയുമൊക്കെ ഓരോ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ നമുക്ക് അതിൽ നിന്നും എന്തൊക്കെയോ മെസേജുണ്ടല്ലോ എന്ന് തോന്നിപ്പോകുമെന്നും, അമ്മൂമ്മ ക്യാൻ ഐ ആസ്‌ക്ക് യൂ സംതിങ്ങ് എന്നൊക്കെ ചോദിക്കുമ്പോൾ നമ്മളൊന്ന് കരുതിയിരുന്ന് വേണം ഉത്തരം കൊടുക്കാനെന്നും മൈലിക പറയുന്നു. ഒപ്പം ഞാൻ ചില ടെലിവിഷൻ അഭിമുഖമോ വാർത്തയോ ഒക്കെ കണ്ട് താടിക്ക് കൈകൊടുത്തിരിക്കുമ്പോൾ എന്താണ് അച്ഛമ്മേ, എന്തിനാണ് ടൈം വേസ്റ്റ് ചെയ്യുന്നത്. അത് മാറ്റ് അച്ഛമ്മായെന്ന് അവർ പറയുമെന്നും മല്ലിക പറയുന്നു.
നമ്മളേക്കാളും അഡ്വാൻസായി അവർ ചിന്തിക്കുന്നത് കാണുമ്പോൾ സന്തോഷമാണ് തോന്നുന്നതെന്നും മല്ലിക സുകുമാരൻ കൂട്ടി ചേർത്തു. അലംകൃതയൊഴികെ മറ്റുള്ളവരെല്ലാം സിനിമയ്ക്ക് പിന്നിലും മുന്നിലുമായി പ്രവർത്തിച്ച് കഴിവ് തെളിയിച്ചവരാണ്. അച്ഛനും അമ്മയ്ക്കും ശേഷമായി മകളും സിനിമയിൽ എത്തിയേക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. അതായത് മല്ലിക സുകുമാരന്റെ മക്കൾ മാത്രമല്ല കുടുംബത്തിലുള്ളവരെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. വളരെ പക്വതയോടെയാണ് കൊച്ചുമകൾ ഇപ്പോൾ സംസാരിക്കുന്നതെന്ന് മല്ലിക പറയുന്നു.
Find out more: