നടിയെ ആക്രമിച്ച കേസ്; കോടതി രേഖകൾ ചോർന്നതിന് പ്രോസിക്യൂഷന് എതിരെ കോടതിയുടെ വിമർശനം! കോടതി രേഖകൾ ചോർന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് വിചാരണ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ പ്രോസിക്യൂഷന് കോടതിയുടെ വിമർശനം.വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ മാത്രം കൈവശമുള്ള ഫോർവേർഡ് നോട്ട് ചോർന്നത് എങ്ങനെയെന്നും ഒരു മാധ്യമത്തിൽ വന്നത് എങ്ങനെയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കണം. സംഭവത്തിൽ പരിശോധന ആവശ്യമാണെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും തുടർ നടപടികൾ ആലോചിക്കാൻ കൊച്ചിയിൽ അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നു. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ സാഹചര്യം അനുകൂലമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കോടതി അനുവദിച്ച സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് പറഞ്ഞു. ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ഈ ഹർജി ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ ദിലീപ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മുദ്രവച്ച കവറിൽ ക്രൈം ബ്രാഞ്ച് തെളിവുകൾ കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിച്ചും തെളിവുകൾ നശിപ്പിച്ചും ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് ക്രൈം ബ്രാഞ്ച് ആരോപിക്കുന്നത്. സംഭവത്തിൽ പരിശോധന ആവശ്യമാണെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും തുടർ നടപടികൾ ആലോചിക്കാൻ കൊച്ചിയിൽ അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നു.
നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും തുടർ നടപടികൾ ആലോചിക്കാൻ കൊച്ചിയിൽ അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നു. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ സാഹചര്യം അനുകൂലമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കോടതി അനുവദിച്ച സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് പറഞ്ഞു.
Find out more: