ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന അവസാന ടി20 മത്സരത്തില്‍ ഇന്ത്യക്കായി ദീപക് ചാഹര്‍ ഹാട്രിക്ക് നേടിയിരുന്നു. 18 ാം ഒവറിലായിരുന്നു ചാഹറിന് ഇത്തരത്തിൽ അടിപ്പിച്ച് മൂന്ന് വിക്കറ്റുകള്‍ കിട്ടിയത്. ഷറഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍, അമീനുല്‍ ഇസ്ലാം എന്നിവരുടെ വിക്കറ്റുകളാണ് ചാഹര്‍ നേടിയത്. 3.2 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്.
ഇതോടെ ടി20 മത്സരത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ പുരുഷ താരമായി ചാഹര്‍. താരത്തിന് അഭിനന്ദനവുമായി ബിസിസിഐയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ട്വീറ്റിന് തെറ്റുപറ്റി. ടി20 ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നാണ് ചാഹറിനെ ബിസിസിഐ വിശേഷിപ്പിച്ചത്.
click and follow Indiaherald WhatsApp channel