അല്ലു അർജ്ജുനും ഫഹദ് ഫാസിലും ഒന്നിയ്ക്കുന്ന പുഷ്പ എന്ന ചിത്രം! ഫഹദ് ഫാസിൽ സിനിമയിൽ വില്ലനായി എത്തുന്നു എന്നതാണ് മലയാളികളെ കൂടുതൽ ത്രില്ലടിപ്പിയ്ക്കുന്നത്. ഇപ്പോഴുള്ള നായികമാരിൽ മാർക്കറ്റുള്ള രശ്മിക മന്ദാന എന്ന നായികയുടെ പേരും സിനിമയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അതിനൊക്കെ അപ്പുറം സുകുമാർ എന്ന സംവിധായകനിലും അദ്ദേഹം മുൻപ് ചെയ്തിട്ടുള്ള സിനിമകളിലും ഉള്ള വിശ്വാസമാണ് സിനിമയെ കൂടുതൽ ആകർഷിക്കുന്നത്.വൻ പ്രതീക്ഷയോടെ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് അല്ലു അർജ്ജുൻ നായകനാകുന്ന പുഷ്പ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്. ഇതൊന്നുമല്ലാത്ത ചില കാര്യങ്ങളും സിനിമയെ കുറിച്ച് ആരാധകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. തീർച്ചയായും ആ കാര്യങ്ങൾ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷ വർദ്ധിപ്പിയ്ക്കുക തന്നെ ചെയ്യും. പുഷ്പ എന്ന ചിത്രത്തെ കുറിച്ച് ഇതിനോടകം പല വാർത്തകളും പുറത്ത് വന്നിട്ടുണ്ട്.
ആന്ധ്രാ പ്രദേശിലെ ഉൾനാടുകളിൽ നടന്ന കള്ളക്കടത്തുകളെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ പുരോഗമിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്. ഇതൊന്നുമല്ലാത്ത ചില കാര്യങ്ങളും സിനിമയെ കുറിച്ച് ആരാധകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. തീർച്ചയായും ആ കാര്യങ്ങൾ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷ വർദ്ധിപ്പിയ്ക്കുക തന്നെ ചെയ്യും. ഒരുപാട് സാധ്യതകളുള്ള കഥയാണ് പുഷ്പയുടേത്. രണ്ടര മണിക്കൂറിൽ ആ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ സംവിധായകൻ സുകുമാറും നായകൻ അല്ലു അർജ്ജുനും ചർച്ച ചെയ്ത ശേഷമാണ് പുഷ്പ രണ്ട് ഭാഗങ്ങളായി എടുക്കാം എന്ന തീരുമാനത്തിലെത്തിയത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ് ഞങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
അതായത് പുഷ്പ രണ്ട് ഭാഗങ്ങളായിട്ടായിരിയ്ക്കും തിയേറ്ററിൽ എത്തുന്നത് എന്ന വാർത്ത ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ വൈ രവി ശങ്കർ സ്ഥിരീകരിച്ചു കഴിഞ്ഞു. ബാഹുബലി പോലെ രണ്ട് ഭാഗങ്ങളായി ചിത്രം റിലീസ് ചെയ്യാൻ പ്രേരിപ്പിച്ചത് ചിത്രത്തിന്റെ സമയ പരിധിയാണ്. രണ്ട് ഭാഗങ്ങളായി എടുക്കുന്നത് കൊണ്ട് ചിത്രീകരണത്തിനൊപ്പം എഡിറ്റിങ് ജോലികളും നടന്നുകൊണ്ടിരിയ്ക്കുന്നു. ലോക്ക് ഡൗണിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ഇക്കാര്യങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരം വരും ദിവസങ്ങളിൽ പുറത്ത് വരും. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ എൺപത് ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയാക്കിയതാണ്. ആദ്യ ഭാഗത്തിന്റെ അവസാനം മാത്രമേ ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നുള്ളൂ എന്നാണ് പുതിയ വാർത്തകൾ.
അല്ലു അർജ്ജുനും രശ്മിക മന്ദാനയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് പുഷ്പ. ഇവരെ കൂടാതെ പ്രകാശ് രാജ്, ജഗപതി ബാബു, ധൻജയ് സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണില കിഷോർ, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022 ൽ ആയിരിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.ഫഹദ് ഫാസിൽ ചിത്രത്തിലെ വില്ലനായി എത്തുന്നു എന്ന കാര്യം നേരത്തെ മലയാളി ആരാധകർ ആഘോഷിച്ച വാർത്തയാണ്.
Find out more: