കാപ്പായിൽ കട്ട കലിപ്പിൽ പൃഥ്വി, ഒപ്പം ആസിഫ് അലിയും! പൃഥ്വിരാജ് വീണ്ടും ആക്ഷൻ പാക്ക്ഡ് ഫോമിലെത്തുന്ന കാപ്പായുടെ ടീസർ പൃഥ്വിയുടെ പിറന്നാൾ ദിനത്തിലെത്തി. കൊട്ട മധു എന്ന ഗുണ്ടാ നേതാവായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. വീണ്ടും മലയാളത്തിൽ ആക്ഷൻ ജോണറിലെത്തുന്ന ചിത്രമായിരിക്കും കാപ്പാ എന്നു ടീസർ സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിൽ വലിയ താരനിരയിലാണ് ചിത്രം ഒരുക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പെൺ ഗുണ്ടയായി മാറുന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അപർണ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.
അന്ന ബെന്നും നിർണായക കഥാപാത്രമായി എത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് തുടങ്ങീ 60 ൽ അധികം താരങ്ങൾ ചിത്രത്തിലെത്തുന്നു. തിരുവനന്തപുരം നഗരത്തിൻ്റെ ഇരുണ്ട വശങ്ങളിലൂടെയുള്ള പ്രയാണമാണ് ചിത്രം.പൃഥ്വിരാജിനും ഷാജി കൈലാസിനുമൊപ്പം ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ചീത്രമാണ് കാപ്പാ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻ്റെ രചന. മാധ്യമപ്രവർത്തകനായി സേനവമനുഷ്ഠിച്ചിട്ടുള്ള എഴുത്തുകാരൻ ഇന്ദുഗോപൻ തിരുവനന്തപുരം നഗരത്തിൽ ജോലി ചെയ്തിരുന്ന സമയത്തു മനസിലാക്കിയ സംഭവങ്ങളിലൂടെയും ചരിത്രങ്ങളിലൂടെയുമാണ് നോവൽ എഴുതിയത്. സിനിമാ രൂപത്തിൽ വെള്ളിത്തിരയിലെത്തുമ്പോൾ സിനിമാറ്റിക്കായിട്ടുള്ള മാറ്റങ്ങളുണ്ടാകുമെന്നു ടീസർ വ്യക്തമാക്കുന്നുണ്ട്.
തിയറ്റർ ഓഫ് ഡ്രീംസ് ആൻഡ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോണും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സഞ്ചു ജെ, പിആർഓ: ശബരി.തിയ്യേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജിനും ഷാജി കൈലാസിനുമൊപ്പം ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ചീത്രമാണ് കാപ്പാ. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പെൺ ഗുണ്ടയായി മാറുന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അപർണ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.
Find out more: