ദിൽഷയ്‌ക്കൊപ്പമുള്ള ആ ചെറുപ്പക്കാരൻ ആരാണ്? പ്രേക്ഷകർക്ക് പുതുമുഖങ്ങൾ എന്ന് മാത്രം തോന്നിയ ചിലർ ഇപ്പോൾ പ്രിയപ്പെട്ടവരാണ്. ബിഗ് ബോസിന് ശേഷവും മത്സരാർത്ഥികൾ സോഷ്യൽ മീഡിയ ചർച്ചകളിൽ സജീവമാണ്. പ്രത്യേകിച്ച് ദിൽഷ, റോബിൻ, ജാസ്മിൻ, നിമിഷ, ബ്ലെസ്ലി, അപർണ എന്നിവർ ആരാധകർക്കിടയിൽ ഇപ്പോഴും വലിയ ചർച്ചയായി തന്നെ നിലനിൽക്കുകയാണ്. ഇപ്പോൾ ആ ചർച്ചകൾക്കിടയിലേയ്ക്ക് മറ്രൊരു പേര് കൂടി കടന്നുവന്നിരിക്കുന്നു. ദിൽഷയുടെ പേരിനൊപ്പം സൂരജ് എന്ന പേരും ആളുകൾ ചർച്ചയാക്കുകയാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ ഒരുപാട് താരങ്ങളുണ്ട്.ഡോ. റോബിൻ ബിഗ് ബോസിൽ വെച്ച് ദിൽഷയോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.




  എന്നാൽ റോബിനോട് തന്റെ സുഹൃത്ത് എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരു ബന്ധത്തിനും താൽപ്പര്യമില്ലെന്നാണ് ദിൽഷ അന്നും വ്യക്തമാക്കിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ ദിൽഷ-റോബിൻ ആരാധകർ ഒന്നിച്ച് ദിൽറോബ് ആർമികൾ രൂപീകരിക്കുകയും ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ പല പോസ്റ്റുകളും പങ്കുവെക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 4-ൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പ്രണയമാണ് റോബിൻ-ദിൽഷ. എന്നാൽ സത്യത്തിൽ ഇവർ തമ്മിൽ പ്രണയത്തിലല്ല.ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിന്നറായത് റോബിന്റെ ആരാധകർ കാരണമാണെന്നും ദിൽഷയായിരുന്നില്ല വിജയിയാകേണ്ടിയിരുന്നതെന്നും വലിയ രീതിയിൽ ആളുകൾ പറഞ്ഞ് തുടങ്ങിയതോടെ ദിൽഷ ലൈവിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചു. പല ആർമികളും തന്നെ ടാർഗെറ്റ് ചെയ്യുന്നു. റോബിനും ബ്ലെസ്ലിയും തന്നെ ഒരു പാവയെപ്പോലെ തട്ടിക്കളിക്കുന്നു.





 ഇനി ഇതിന് നിന്ന് കൊടുക്കാൻ എനിക്ക് താൽപ്പര്യമില്ല. ഇവർ രണ്ട് പേരുമായി യാതൊരു വിധ ബന്ധവും തുടരാൻ തനിക്ക് താൽപ്പര്യമില്ലെന്നും ദിൽഷ വ്യക്തമാക്കിയിരുന്നു.റോബിൻ മാത്രമല്ല ബ്ലെസ്ലിയ്ക്കും ദിൽഷയോട് പ്രണയമായിരുന്നു. ഇരുവരോടും തനിക്ക് പ്രണയമില്ലെന്നും സൗഹൃദമാണെന്നും ദിൽഷ പറഞ്ഞിരുന്നു. എന്നാൽ ദിൽഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.ദിൽഷ വീഡിയോയുമായി എത്തിയ ശേഷം റോബിനും പ്രതികരിച്ചിരുന്നു. ദിൽഷ തനിക്ക് തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു റോബിൻ എത്തിയത്. ഒപ്പം ദിൽഷയ്ക്ക് അർഹിക്കുന്ന ഒരാളെ ജീവിത പങ്കാളിയായി കിട്ടട്ടേ എന്നും എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായാണ് റോബിൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ദിൽഷയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യപക പ്രചരണം നടന്നത്.




 സൂരജ് എന്ന ചെറുപ്പക്കാരനുമൊത്തുള്ള ദിൽഷയുടെ ചിത്രങ്ങൾ സഹിതമായിരുന്നു പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത്.വർഷങ്ങളായി ദിൽഷയും സൂരജും തമ്മിൽ നല്ല സുഹൃത്തുക്കളുമാണ്. ഇരുവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാകും. ദിൽഷയ്ക്കും കുടുംബത്തിനും ഒപ്പമുള്ള യാത്ര വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇവർ പങ്കു വച്ചിട്ടുണ്ട്. ദിൽഷ ബിഗ്ഗ് ബോസ്സിൽ നിന്ന് പുറത്തു വന്നതിനു ശേഷം സിനിമ മേഖലയിലുള്ള ചിലരെ കാണാൻ ദിൽഷക്കൊപ്പം സൂരജ്യം ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള പരിയചം തുടങ്ഹുന്നത് എട്ട് വർഷങ്ങൾക്ക് മുൻപാണെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു. ഇതിന്റെയൊക്കെ ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രചരണം നടക്കുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരണവുമായി ദിൽഷയോ മറ്റുള്ളവരോ തയ്യാറായിട്ടില്ല. ആദ്യം സൂരജിനെ ചിത്രീകരിച്ചത് ദിൽഷയുടെ കാമുകൻ എന്ന നിലയ്ക്കാണെങ്കിൽ പിന്നീട് ദിൽഷയുടെ സഹോദരിയുടെ കാമുകനാണ് സൂരജ് എന്ന തരത്തിലായിരുന്നു.

Find out more: