അമിത്ഷായെ ട്രോളി, ശശി തരൂരും. ഇന്ത്യയെ, മതത്തിന്റ അടിസ്ഥാനത്തില്‍, വിഭജിച്ചത്, കോണ്‍ഗ്രസാണെന്ന, കേന്ദ്ര അഭ്യന്തരമന്ത്രി, അമിത് ഷായുടെ, ലോക്‌സഭയിലെ പ്രസ്താവനയെയാണ്,  കോണ്‍ഗ്രസ് എം.പി, ശശി തരൂർ, പരിഹസിച്ചത്.

 

 

അമിത് ഷാ, ചരിത്ര ക്ലാസുകള്‍, ശ്രദ്ധിച്ചിട്ടില്ലെന്ന് കരുതുന്നുവെന്ന്, ശശി തരൂര്‍ പറഞ്ഞു. ഹിന്ദുമഹാസഭയും, മുഹമ്മദലി ജിന്നയുടെ, മുസ്ലിം ലീഗുമാണ്, ദ്വിരാഷ്ട്ര സിദ്ധാന്തം, മുന്നോട്ടുവെച്ചതെന്നകാര്യം, ഷായ്ക്ക് അറിയില്ലേയെന്ന്, തരൂര്‍ ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, പ്രാദേശികപാര്‍ട്ടികള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍, ന്യൂഡല്‍ഹിയില്‍, ലോക്മത് ദേശീയ സമ്മേളനത്തില്‍, സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

''സ്വാതന്ത്ര്യ സമരകാലത്ത്, എല്ലാമതങ്ങള്‍ക്കുംവേണ്ടി നിലകൊണ്ടതും, എല്ലാവരെയും പ്രതിനിധാനം ചെയ്ത, ഏക പാര്‍ട്ടിയും, കോണ്‍ഗ്രസാണ്. എന്നാല്‍, ഇതിനെതിരേ രംഗത്തെത്തിയ, രണ്ട് കക്ഷികളിലൊന്ന്, ഹിന്ദുമഹാസഭയാണ്. 1935-ല്‍ ഹിന്ദുക്കള്‍ക്കും, മുസ്ലിങ്ങള്‍ക്കും, വ്യത്യസ്തരാജ്യങ്ങള്‍ വേണമെന്നും, അവര്‍ തീരുമാനിച്ചു. ജിന്നയുടെ നേതൃത്വത്തിലുള്ള, മുസ്ലിംലീഗും, ഇതേ ആവശ്യവുമായി, രംഗത്തെത്തിയിരുന്നു.''-തരൂര്‍ ചൂണ്ടിക്കാട്ടി. 

 

പൗരത്വ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനിടെ, കോണ്‍ഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തെ വിഭജിച്ചതെന്ന്, അമിത് ഷാ ആരോപിച്ചിരുന്നു. രാജ്യവ്യാപകമായി, ദേശീയപൗരത്വ ബില്‍ നടപ്പാക്കാനുള്ള, ഷായുടെ ഉത്സാഹവും, താല്പര്യം, പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും, തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

 

ബി.ജെ.പിയുടെ, ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്ഥാന്‍, എന്നിവയെ പ്രതിരോധിക്കുന്നത്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നും, തരൂര്‍ പറഞ്ഞു. ഹിന്ദി,  ദേശീയ ഭാഷയായികൊണ്ടുവന്നപ്പോള്‍, അതിനെ എതിര്‍ത്ത, തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍, ഹിന്ദുത്വ അജണ്ടയെയും, തള്ളികളഞ്ഞുവെന്നും, ശശി തരൂര്‍ പറയുകയുണ്ടായി. 

 

 

 

അമിത്ഷായുടെ പ്രസ്താവന, ചരിത്രം പഠിക്കാത്തതുകൊണ്ടാണെന്നും, ചരിത്ര ക്ലാസുകളിൽ ഉറങ്ങിയാൽ, ഇങ്ങനെ സംഭവിക്കുമെന്നും, തരൂരിന്റെ പരിഹാസം. ഒപ്പം, ഹിന്ദു മഹാസഭയാണ്, രാജ്യത്തെ വിഭജിക്കുന്നതിന്, പ്രധാനകാരണമെന്ന്, തരൂർ ചൂണ്ടി കാട്ടി.

 

 

അതേസമയം, ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള, കടന്നാക്രമണമാണ്, കേന്ദ്ര സര്‍ക്കാര്‍, പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന, പൗരത്വ ഭേദഗതി ബിൽ എന്ന്, മുഖ്യമന്ത്രി, പിണറായി വിജയൻ, പറഞ്ഞു. ഇന്ത്യക്കാരായ എല്ലാവര്‍ക്കും, മതത്തിന്‍റെയോ, ജാതിയുടെയോ, ഭാഷയുടെയോ, സംസ്കാരത്തിന്‍റെയോ, ലിംഗത്തിന്‍റെയോ, തൊഴിലിന്‍റെയോ, ഒന്നും ഭേദവിചാരങ്ങളില്ലാതെ, ഇന്ത്യന്‍ പൗരത്വം, ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ്, പൗരത്വ ഭേദഗതി ബില്ലിലൂടെ, ഇല്ലാതാവുകയെന്നും, അദ്ദേഹം, ഫേസ്ബുക്ക് പോസ്റ്റിൽ, വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: