മലയാളത്തിൽ വീണ്ടും ടെക്‌നോ ത്രില്ലർ എത്തുന്നു; 'ഗില ഐലൻ്റ്' റിലീസ് തീയതി പുറത്ത് വിട്ടു! റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ പിള്ള, ശാന്ത ജി പിള്ള എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കന്നു.ഇന്ദ്രൻസ്, കൈലാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗില ഐലന്റ് 'നവംബർ 25ന് പ്രദർശനത്തിനെത്തുന്നു. മഞ്ജു വാര്യർ നായികയായെത്തിയെ ചതുർമുഖത്തിന് ശേഷം മലയാളത്തിലെത്തുന്ന ടെക്‌നോ ഹൊറർ ചിത്രംകൂടിയാണ് ഗില ഐലന്റ്.
സമൂഹത്തിൽ ഓരോ കുടുംബത്തെയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കൂടി അവതരിപ്പിക്കുന്ന സിനിമയായിരിക്കും 'ഗില ഐലന്റ്'. ഇതിനോടകം മലയാളത്തിലും തമിഴിലുമായി ചിത്രത്തിലെ പത്തോളം ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ് ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻ ഗെയിമുകളും,അതിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ദൃശ്യവൽക്കരിക്കുന്ന 'ഗില ഐലന്റ് 'ഒരു ടെക്‌നോ ഫാമിലി ത്രില്ലർ ചിത്രമാണ്.
ഷിനോയ് ക്രിയേറ്റീവ് എഴുതിയ വരികൾക്ക് സംവിധായകൻ മനു കൃഷ്ണ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ളത്. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വർ, എഡിറ്റർ ഷമീർ മുഹമ്മദ്, അസോസിയേറ്റ് ക്യാമറമാൻ ഷിനോയ്, യൂര സ്ലാവ്, നൃത്തം എ. ജെ, ആദർശ്. പ്രോഗ്രാമിംഗ് ഗോപു കൃഷ്ണ പി.എസ്, ക്രിസ്പിൻ കുര്യക്കോസ്, മിക്‌സിംഗ് ആന്റ് മാസ്റ്ററിംഗ് അശ്വിൻ കുമാർ, ഗ്രാഫിക്‌സ് വിഷ്ണു മഹാദേവ്,മേക്കപ്പ് ആശ,ഡി.ഐ നിഷാദ്, ക്രീയേറ്റീവ് ഡയറക്ടർ പ്രമോദ് കെ പിള്ള. പോസ്റ്റർ ഡിസൈൻ സിജോ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
സമൂഹത്തിൽ ഓരോ കുടുംബത്തെയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കൂടി അവതരിപ്പിക്കുന്ന സിനിമയായിരിക്കും 'ഗില ഐലന്റ്'. ഇതിനോടകം മലയാളത്തിലും തമിഴിലുമായി ചിത്രത്തിലെ പത്തോളം ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു.
ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ് ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻ ഗെയിമുകളും,അതിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ദൃശ്യവൽക്കരിക്കുന്ന 'ഗില ഐലന്റ് 'ഒരു ടെക്‌നോ ഫാമിലി ത്രില്ലർ ചിത്രമാണ്. ഷിനോയ് ക്രിയേറ്റീവ് എഴുതിയ വരികൾക്ക് സംവിധായകൻ മനു കൃഷ്ണ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ളത്. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വർ, എഡിറ്റർ ഷമീർ മുഹമ്മദ്, അസോസിയേറ്റ് ക്യാമറമാൻ ഷിനോയ്, യൂര സ്ലാവ്, നൃത്തം എ. ജെ, ആദർശ്.
Find out more: