ഡയറക്ടർമാരും ജീവനക്കാരും ഉൾപ്പെടെ 9 പ്രതികൾ‌; കണ്ണൂർ അർബൻ നിധി ഓഫീസ് പൂട്ടി സീൽ വച്ചു! കഴിഞ്ഞ ദിവസം കംപ്യൂട്ടറുകളും ഇടപാടുകാരെ സംബന്ധിക്കുന്ന രേഖകളും ഫയലുകളും കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് സീൽ ചെയ്തത്. ബാങ്ക് നിരക്കിനെക്കാൾ കൂടുതൽ ശതമാനം പലിശ വാഗ്ദാനം ചെയ്ത് നടത്തിയ നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്‌. ഇതിനകം കണ്ണൂർ ടൗൺ സ്റ്റേഷനിൽ നാൽപതോളം പരാതികളാണ് ലഭിച്ചത്. 48 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡയറക്ടർമാരും ജീവനക്കാരുമുൾപ്പെടെ ഒൻപതുപേരാണ് കേസിലെ പ്രതികൾ. കണ്ണൂരിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച താവക്കരയിലെ കണ്ണൂർ അർബൻനിധി, സഹോദരസ്ഥാപനമായ എനി ടൈം മണി എന്നീ സ്ഥാപനങ്ങൾ കണ്ണൂർ ടൗൺ പോലീസ് പൂട്ടി സീൽ ചെയ്തു. അർബൻ നിധിയിലെ അസി. ജനറൽ മാനേജർ ജീന വഴിയാണ് കൂടുതൽ പേർ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത്.




     കേസിൽ അറസ്റ്റിലായ ജീന റിമാൻഡിലാണ്. പ്രതികൾ ആയിരം കോടിയുടെ നിക്ഷേപത്തട്ടിപ്പ്‌ ആസൂത്രണം ചെയ്തതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന്‌ പൊലീസ് പറഞ്ഞു. ഒളിവിലുള്ള ആന്റണി ഉൾപ്പടെയുള്ള ഡയറക്ടർമാർക്കായി സൈബർ സെല്ലിന്റെ സഹായത്താേടെ അന്വേഷണം തുടരുകയാണ്.അറസ്റ്റിലായ സ്ഥാപനത്തിന്റെ ഡയറക്ടർമാരായ തൃശൂർ കുന്നത്ത് പെരടിയിൽ ഹൗസിൽ ഗഫൂർ (43), തൃശൂർ വാടാനപ്പള്ളിയിലെ മേലെപ്പാട്ട് വളപ്പിൽ ഹൗസിൽ ഷൗക്കത്ത് അലി എന്നിവരുടെയും സ്വത്തുക്കൾ എല്ലാം ബിനാമികളുടെ പേരിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നിലവിൽ 150 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പാണ് ഇവിടെ കണ്ടെത്തിയത്. എന്നാൽ തൃശൂർ സ്വദേശികളായ ഡയറക്ടർമാർ നടത്തിയ തട്ടിപ്പിൽ 500 കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായെന്നാണ് വിലയിരുത്തൽ ഡയറക്ടറായ ഷൗക്കത്ത് , ഗഫൂർ എന്നിവർ തൃശൂരിൽ സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ള ആഡംബര വീടുകളാണ് നിർമ്മിച്ചിട്ടുള്ളത്.




   സ്ഥാപനത്തിൽ ഭീമമായ തുകകൾ നിക്ഷേപിച്ചവരുടെ സാമ്പത്തിക സ്രോതസ് പോലീസ് പരിശോധിച്ചു വരികയാണ്. കോടികളുടെ നിക്ഷേപത്തട്ടിപ്പായതിനാൽ അന്വേഷിക്കുന്നതിന് ലോക്കൽ പോലീസിന് പരിമിതികൾ ഉണ്ടെന്നും പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു. അർബൻ നിധിയിലെ അസി. ജനറൽ മാനേജർ ജീന വഴിയാണ് കൂടുതൽ പേർ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത്. കേസിൽ അറസ്റ്റിലായ ജീന റിമാൻഡിലാണ്. പ്രതികൾ ആയിരം കോടിയുടെ നിക്ഷേപത്തട്ടിപ്പ്‌ ആസൂത്രണം ചെയ്തതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന്‌ പൊലീസ് പറഞ്ഞു. ഒളിവിലുള്ള ആന്റണി ഉൾപ്പടെയുള്ള ഡയറക്ടർമാർക്കായി സൈബർ സെല്ലിന്റെ സഹായത്താേടെ അന്വേഷണം തുടരുകയാണ്.  





   കഴിഞ്ഞ ദിവസം കംപ്യൂട്ടറുകളും ഇടപാടുകാരെ സംബന്ധിക്കുന്ന രേഖകളും ഫയലുകളും കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് സീൽ ചെയ്തത്. ബാങ്ക് നിരക്കിനെക്കാൾ കൂടുതൽ ശതമാനം പലിശ വാഗ്ദാനം ചെയ്ത് നടത്തിയ നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്‌. അർബൻ നിധിയിലെ അസി. ജനറൽ മാനേജർ ജീന വഴിയാണ് കൂടുതൽ പേർ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത്. കേസിൽ അറസ്റ്റിലായ ജീന റിമാൻഡിലാണ്. പ്രതികൾ ആയിരം കോടിയുടെ നിക്ഷേപത്തട്ടിപ്പ്‌ ആസൂത്രണം ചെയ്തതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന്‌ പൊലീസ് പറഞ്ഞു. ഒളിവിലുള്ള ആന്റണി ഉൾപ്പടെയുള്ള ഡയറക്ടർമാർക്കായി സൈബർ സെല്ലിന്റെ സഹായത്താേടെ അന്വേഷണം തുടരുകയാണ്.

Find out more: