അടുത്ത വർഷം കാണാമെന്ന് പറഞ്ഞ് പിരിഞ്ഞുവെന്ന് അപ്‌സര! കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. പതിവിൽ നിന്നും വ്യത്യസ്തമായുള്ള കഥ തന്നെയാണ് പരമ്പരയുടെ പ്രധാന ആകർഷണം. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ജയന്തിയെന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്. ഏഷണിയും കുശുമ്പുമൊക്കെയായി കുടുംബത്തിലെ സമാധാനം കളയാൻ പ്രത്യേകമായൊരു കഴിവുണ്ട് ജയന്തിക്ക്. ജയന്തി വരുമ്പോൾത്തന്നെ പുതിയ പ്രശ്‌നം എന്താണെന്നാണ് സാന്ത്വനം വീട്ടിലുള്ളവരുടെ ചോദ്യം. നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണെങ്കിലും മികച്ച പിന്തുണയാണ് പ്രേക്ഷകർ അപ്‌സരയ്ക്ക് നൽകുന്നത്. സാന്ത്വനം ഷൂട്ടിനെക്കുറിച്ച് പറഞ്ഞുള്ള അപ്‌സരയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

    2022 ലെ അവസാനത്തെ ഷെഡ്യൂൾ. ഇനി അടുത്ത വർഷം കാണാമെന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയ കഥാപാത്രമാണ് ജയന്തി. അതിനുള്ള അവാർഡ് കൂടി കിട്ടിയ വർഷമായിരുന്നു ഇത്. സാന്ത്വനം സീരിയലിനെയും അതിലെ ഓരോ കഥാപാത്രങ്ങളേയും അംഗീകരിച്ച, സ്‌നേഹിച്ച ഒരോ പ്രേക്ഷകനും നന്ദി. ഇനി വരും വർഷവും ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ. ജയന്തി എന്ന കഥാപാത്രത്തെ എനിക്ക് സമ്മാനിച്ചവർക്ക് നന്ദിയെന്നായിരുന്നു അപ്‌സര കുറിച്ചത്. അപ്‌സര റെഡിയാവുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. മേക്കപ്പൊക്കെ ലൊക്കേഷനിൽ പോയാണ് ചെയ്യുന്നത്. 
   സാരിയൊക്കെ ഉടുപ്പിക്കാൻ ആൾക്കാരൊക്കെയുണ്ടോയെന്ന് എല്ലാവരും ചോദിക്കാറുണ്ട്. അവിടെ കോസ്റ്റിയൂമറൊക്കെയുണ്ട്. സന്ദർഭത്തിന് അനുസരിച്ച് അവർ അത് സെറ്റാക്കിത്തരും. അതുപോലെ അധികം ആഭരണങ്ങളൊന്നും ജയന്തി ഉപയോഗിക്കുന്നില്ല. അപ്‌സര ലൊക്കേഷനിലേക്ക് പോവുമ്പോൾ ഫ്രൂട്ട്‌സും വെജിറ്റബിൾസുമൊക്കെ കട്ട് ചെയ്ത് കൊണ്ടുപോവാറുണ്ട്. സ്‌ക്രീനിൽ ശത്രുതയാണെങ്കിലും നേരിൽ എല്ലാവരും നല്ല കമ്പനിയാണ്. എല്ലാവരും കൂടിയാൽ നല്ല ബഹളമാണ് അവിടെ. ചിപ്പി ചേച്ചിയൊക്കെ മിണ്ടുമോയെന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. ചേച്ചി നല്ല കമ്പനിയാണെന്നായിരുന്നു അപ്‌സര പറഞ്ഞത്.
   അടുത്ത കുടുംബ കലഹത്തിലേക്കുള്ള പോക്കാണോ ഇതെന്നായിരുന്നു ആരാധകർ ചോദിച്ചത്. ഞങ്ങളുടെ വീട്ടിലേക്ക് വന്ന് കയറിയ അതിഥിയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആൽബിൻ പൂച്ചയെ കാണിച്ചത്. നാല് കുഞ്ഞുങ്ങളുണ്ടായിരുന്നു. മൂന്നെണ്ണം ചത്ത് പോയി. ചേട്ടൻ മുഴുവൻ സമയവും അതിന്റെ പിന്നാലെയായിരുന്നു. ചേട്ടന്റെ ശല്യം സഹിക്കാതെയാണ് പൂച്ച കുഞ്ഞുങ്ങളേയും കൊണ്ടുപോയതെന്നായിരുന്നു അപ്‌സരയുടെ കമന്റ്.

మరింత సమాచారం తెలుసుకోండి: