കേരളത്തിൽ കോവിഡ് മുറുകുന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് സംസ്ഥാനത്തെ രോഗ വിവരങ്ങൾ വ്യക്തമാക്കുന്നത്.ആശങ്ക ശക്തമായി തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 6357 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 107 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5542 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിവിധ ജില്ലകളിലായി 3,19,481 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.ഇന്ന് 6357 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 6793 പേർക്ക് രോഗമുക്തിയുണ്ടായി. 76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,41,523 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. 26 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1848 ആയി.


  എറണാകുളം 860, തൃശൂർ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂർ 363, വയനാട് 171, പത്തനംതിട്ട 143, കാസർകോട് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കേരളത്തിൽ ഇന്ന് 6357 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ കേസുകൾ എറണാകുളം ജില്ലയിലാണ്. 26 കൊവിഡ് മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രൻ നായർ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രൻ (55), മുതുവിള സ്വദേശി ഗംഗാധരൻ (62), റസൽപുരം സ്വദേശി സുദർശനൻ (53), കൊല്ലം ഉമയനല്ലൂർ സ്വദേശി അയ്യപ്പൻ പിള്ള (74), കാവനാട് സ്വദേശി സുബയ്യൻ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പൻ (67), പാലത്തുണ്ടിയിൽ സ്വദേശി ഷംസുദ്ദീൻ (70), കോട്ടയം വേലൂർ സ്വദേശി സെയ്ദ് സുലൈമാൻ (54), കോട്ടയം സ്വദേശി വർക്കി ജോർജ് (94), തീക്കോയി സ്വദേശി സുഗതൻ (68), കോട്ടയം സ്വദേശിനി പപ്പി (82), ചങ്ങനാശേരി സ്വദേശി തങ്കമ്മ ജോസഫ് (70), മൂലേടം സ്വദേശിനി തങ്കമ്മ (62), ഇടുക്കി ചെറുതോണി സ്വദേശി മാത്യു (52), തൃശൂർ വെങ്കിടങ്ങ് സ്വദേശിനി ദേവയാനി (61), കാലൂർ സ്വദേശി കുഞ്ഞി (90), ചാവക്കാട് സ്വദേശിനി ജുബൈരിയ (62), പറവത്താനി സ്വദേശിനി ലില്ലി (78), ചേറ്റുപുഴ സ്വദേശി വേലായുധൻ (78), മലപ്പുറം കവനൂർ സ്വദേശിനി നബീസ (54), തേഞ്ഞിപ്പാലം സ്വദേശിനി രാധാമ്മ (80), കുന്നുമ്മൽപൊറ്റി സ്വദേശി അബ്ദുൾ അസീസ് (52), വള്ളിക്കുന്ന് നോർത്ത് സ്വദേശി ഹംസകോയ (69), പീയുംകടവ് സ്വദേശി സിദ്ദിഖ് (68), വാളാഞ്ചേരി സ്വദേശിനി ബീവി (67), എന്നിവരാണ് മരണമടഞ്ഞത്.


  ഇതോടെ ആകെ മരണം 1848 ആയി. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 885, കൊല്ലം 693, പത്തനംതിട്ട 229, ആലപ്പുഴ 648, കോട്ടയം 215, ഇടുക്കി 86, എറണാകുളം 800, തൃശൂർ 431, പാലക്കാട് 484, മലപ്പുറം 617, കോഴിക്കോട് 884, വയനാട് 109, കണ്ണൂർ 567, കാസർകോട് 145 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിക്കാൻ കഴിയാത്തത് തിരിച്ചടിയാണ്. ആരോഗ്യ പ്രവർത്തകരിലെ രോഗബാധ ഉയർന്ന തോതിലാണ്. കൊവിഡ് കേസുകൾ വർധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്.ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കേരളത്തിൽ ഉയർന്ന തോതിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴാണ് സംസ്ഥാനത്ത് ദിനം പ്രതിയുള്ള കണക്കുകൾ ആശങ്കയുണ്ടാക്കുന്നത്.

 

మరింత సమాచారం తెలుసుకోండి: