കുടുംബത്തെ കുറിച്ച് ദുർഗ വിശ്വനാഥ് പറയുന്നതിങ്ങനെ! ദുർഗ്ഗയുടെ ഗാനം കേട്ട് വേദിയിൽ ഇരുന്ന അച്ഛൻ കരഞ്ഞതും ഇന്നും പ്രേക്ഷകർ മറക്കാൻ ഇടയില്ല. വർഷങ്ങൾക്കിപ്പുറം പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച ദുർഗ്ഗയുടെ വിവാഹം സ്റ്റാർ സിംഗർ സീസണിന്റെ സമയത്തായിരുന്നു നടന്നത്. ഇപ്പോഴിതാ താരത്തെകുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്. സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം.. വർഷങ്ങൾക്ക് മുൻപ് ഐഡിയ സ്റ്റാർ സിംഗറിലൂടെ ഈ പാട്ടുപാടിയ ഒരു സുന്ദരികുട്ടിയുണ്ട് ദുർഗ വിശ്വനാഥ്. ദുർഗ അന്ന് പാടിയത് ഇന്നും പകൽ പോലെ മിനി സ്‌ക്രീൻ പ്രേക്ഷർക്ക് ഓർമ്മയുണ്ടാകും.
തന്റെ വേറിട്ട ശബ്ദമികവു കൊണ്ടു മലയാളി മനസുകൾ കീഴടക്കിയ ഗായികയാണ് ദുർഗ വിശ്വനാഥ്. UC കോളേജ് ആലുവയിൽ നിന്നു MCA പഠനം പൂർത്തിയാക്കി.ഇപ്പോൾ സംഗീതത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുകയാണ് ദുർഗ. ദുർഗയ്ക്ക് ഒരു മകളാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദുർഗ ഇപ്പോൾ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി അറിയിച്ചെത്താറുണ്ട്. ദുർഗ്ഗയുടെ വിവാഹം നടക്കുന്നത് 2007 ൽ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിനസ് മാൻ ഡെന്നിസ് ആയിരുന്നു ദുർഗയെ സ്വന്തമാക്കിയത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർഗ്ഗയുടെ വിവാഹം എന്നും റിപ്പോർട്ടുണ്ട്. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു എന്ന് ഇടക്ക് എപ്പോഴോ ഏഷ്യാനെറ്റ് ന്യൂസിനോട് ദുർഗ പറഞ്ഞിട്ടുമുണ്ട്.
വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ ഡെന്നിസിനെ കാണാൻ കഴിയാത്തതിന്റെ നിരാശ ആരാധകർ ചോദിക്കാറുണ്ട്. ഇടക്കാലത്തു സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന ദുർഗ അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ വീണ്ടും എത്തി തുടങ്ങിയത്. വിവിധ ഫേസ് ബുക്ക് പേജുകളിൽ ലൈവിൽ എത്തിയും, മനോഹര ഗാനങ്ങൾ പങ്കിട്ടും ദുര്ഗ സജീവമാണ്.ഏക മകൾക്കൊപ്പമുള്ള ചിത്രങ്ങളും ദുർഗ പങ്കിടാറുണ്ട്. ഇതിനിടയിൽ താരം സിംഗിൾ മദറാണോ എന്ന സംശയവും സോഷ്യൽ മീഡിയ പങ്കുവച്ചു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഡെന്നിസിന് എത്താൻ താത്പര്യമില്ലാത്തതാകാം അതിനു പിന്നിലെന്ന അഭിപ്രയവും ചില ആരാധകർ പങ്കിടുന്നുണ്ട്.
അതേസമയം മുൻപൊരിയ്ക്കൽ ദുർഗ ഡെന്നിസിനെ കുറിച്ചും, പിന്നണി ഗാനരംഗത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. പരുന്ത് എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുർഗ പറയുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ ഒരവസ്ഥയിൽ ഒരു പടത്തിൽ പാടി എന്ന് നമുക്ക് മുന്നേ പറയാൻ ആകില്ല എന്ന് തോന്നുന്നുണ്ട് കാരണം, ഒരു പടം ഇറങ്ങി ആ പാട്ട് അതിൽ ഉണ്ട് എന്ന് ബോധ്യമായെങ്കിൽ മാത്രമേ നമുക്ക് അത് പറയാൻ കഴിയൂ.
Find out more: