ഞങ്ങൾ വിവാഹിതരാവുകയാണ്: ധന്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി ദേവ പ്രസാദ്! ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു അനിയത്തിപ്രാവ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. സോഷ്യൽമീഡിയയിൽ സജീവമായ ദേവ പങ്കുവെച്ച പുത്തൻ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
 അനിയത്തിപ്രാവ് പരമ്പരയിലൂടെയായി ശ്രദ്ധേയനായ താരമാണ് ദേവപ്രസാദ്. ശ്രീകാന്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.  അതെ, ഇതാണ് അവൾ. ഞങ്ങൾ വിവാഹിതരാവാൻ പോവുകയാണെന്നായിരുന്നു ദേവയുടെ പോസ്റ്റ്. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ട്.






അനൂപ് കൃഷ്ണൻ, യമുന റാണി, ബിന്നി സെബാസ്റ്റ്യൻ, ശ്രീലക്ഷ്മി തുടങ്ങിയവരെല്ലാം പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ധന്യയേയും ടാഗ് ചെയ്തായിരുന്നു ദേവയുടെ പോസ്റ്റ്. ആഘോഷങ്ങൾ തുടങ്ങി, ഞങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസം വരാൻ പോവുകയാണെന്ന് പറഞ്ഞ് മനോഹരമായൊരു വീഡിയോ ധന്യ പങ്കുവെച്ചിട്ടുണ്ട്. ധന്യയുടെ വീഡിയോയും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങൾ അറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദേവ വിവാഹിതനാവാൻ പോവുകയാണെന്നുള്ള വിവരങ്ങൾ നേരത്തെയും പ്രചരിച്ചിരുന്നു. പ്രണയവിവാഹത്തിലൂടെയാണോ ഇരുവരും ഒന്നിക്കുന്നതെന്ന ചർച്ചകളും ഇതിനിടയിൽ അരങ്ങേറുന്നുണ്ട്.






വിവാഹത്തീയതിയെക്കുറിച്ചും ചിലർ ചോദിച്ചിരുന്നു. ദേവ തന്നെ കൂടുതൽ വിശേഷങ്ങൾ പങ്കിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണ് താനെന്നായിരുന്നു ദേവ പറഞ്ഞത്. ഭാവിവധുവിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ധന്യയെന്നാണ് ഭാവിവധുവിന്റെ പേര്. സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തുവരികയാണ് ധന്യ. സ്വന്തമായൊരു ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട്. ഒന്നിച്ച് ഡാൻസ് ചെയ്യുന്നതിനിടയിലെ ഫോട്ടോയാണ് ദേവ പങ്കുവെച്ചിട്ടുള്ളത്.





ശ്രീകാന്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.  അതെ, ഇതാണ് അവൾ. ഞങ്ങൾ വിവാഹിതരാവാൻ പോവുകയാണെന്നായിരുന്നു ദേവയുടെ പോസ്റ്റ്. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ട്. അനൂപ് കൃഷ്ണൻ, യമുന റാണി, ബിന്നി സെബാസ്റ്റ്യൻ, ശ്രീലക്ഷ്മി തുടങ്ങിയവരെല്ലാം പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ധന്യയേയും ടാഗ് ചെയ്തായിരുന്നു ദേവയുടെ പോസ്റ്റ്. ആഘോഷങ്ങൾ തുടങ്ങി, ഞങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസം വരാൻ പോവുകയാണെന്ന് പറഞ്ഞ് മനോഹരമായൊരു വീഡിയോ ധന്യ പങ്കുവെച്ചിട്ടുണ്ട്. ധന്യയുടെ വീഡിയോയും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 

Find out more: