നിലങ്കയുടെ രണ്ടാം പിറന്നാൾ കളർഫുള്ളാക്കി നടൻ നീരജും കുടുംബവും! തന്റെ നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത താരങ്ങളിലൊരാൾ കൂടിയാണ് നീരജ്. ഇപ്പോഴിത തന്റെ മകൾ നിലങ്കയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നീരജ്. ‍ഞങ്ങളുടെ ലിറ്റിൽ ഫെയറിയ്ക്ക് രണ്ടാം പിറന്നാൾ, ഹാപ്പി ബർത്ത് ഡേ നിലങ്ക എന്നാണ് കുട്ടിയുടെ ചിത്രം പങ്കുവച്ച് നീരജ് കുറിച്ചിരിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെയെത്തി നായകനായി മാറിയ താരങ്ങളിലൊരാളാണ് നീരജ് മാധവ്. ഇന്നിപ്പോൾ മലയാളവും കടന്ന് തമിഴിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് നീരജ്.താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരും പിറന്നാൾ ആഘോഷത്തിനെത്തിയിരുന്നു. തലയിൽ ലൈറ്റ് തെളിയുന്ന കൊമ്പ് വച്ചിരിക്കുന്ന പെപ്പയുടേയും ചാക്കോച്ചന്റേയും ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. 2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും കുഞ്ഞ് പിറന്നത്. 





  നിലങ്കയുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു. മകൾ ജനിച്ച് ഒന്നാം പിറന്നാളിനായിരുന്നു നീരജ് ആദ്യമായി മകളുടെ മുഖം ആരാധകരെ കാണിക്കുന്നത്.ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് നിലങ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. നീരജിന്റെ മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.2013 ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ദൃശ്യത്തിലെ മോനിച്ചൻ എന്ന കഥാപാത്രമാണ് താരത്തെ കൂടുതൽ ശ്രദ്ധേയനാക്കുന്നത്. 




  പിന്നീട് 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്കര, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയ വേഷങ്ങളിലെത്തി. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെയാണ് നീരജ് നായകനാകുന്നത്.ഇടയ്ക്കിടെ മകൾക്കൊപ്പമുള്ള രസകരമായ ചിത്രങ്ങൾ നീരജും ഭാര്യ ദീപ്തിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥ രംഗത്തേക്കും നീരജ് കടന്നു. അതോടൊപ്പം വെബ് സീരിസിലൂടെ ബോളിവുഡിലേക്കും നീരജ് കടന്നു. ദ് ഫാമിലി മാൻ എന്ന വെബ് സീരിസ് താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. അഭിനേതാവ് എന്നതിലുപരി മികച്ച ഗായകനും ഡാൻസറും കൂടിയാണ് നീരജ്. 




  എൻജെ എന്ന പേരിൽ താരം മ്യൂസിക് വീഡിയോകളും പുറത്തിറക്കാറുണ്ട്. നീരജിന്റെ അനിയൻ നവനീതും നടനാണ്. 2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും കുഞ്ഞ് പിറന്നത്. നിലങ്കയുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു. മകൾ ജനിച്ച് ഒന്നാം പിറന്നാളിനായിരുന്നു നീരജ് ആദ്യമായി മകളുടെ മുഖം ആരാധകരെ കാണിക്കുന്നത്.ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് നിലങ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. നീരജിന്റെ മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.2013 ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്.

Find out more: