ജന നായകന് വിട നൽകി ജന്മ നാട്; ഉമ്മൻ ചാണ്ടി ഇനി ഓർമ! സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം നിറവേറ്റിയാണ് സംസ്‌കാരം നടന്നത്. കരോട്ട് വള്ളക്കാലിൽ വീട്ടിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ എത്തിച്ചതിന് ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, കേരളക്കരയുടെ ജനകീയ നേതാവ്, ഇനി ഓർമ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി. മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം പ്രിയ നേതാവിനെ വഴിയരികുകളിൽ കാത്തുനിന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളായി.
കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ യാത്രയിൽ പങ്കെടുത്തു. പ്രതീക്ഷിച്ചതിനേക്കാൾ മണിക്കൂറുകൾ വൈകി രാത്രി ഒമ്പത് മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിലെത്തിച്ച് സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചത്. ജനത്തിരക്ക് കാരണം മുൻപ് നിശ്ചയിച്ചതുപ്രകാരം മണിക്കൂറുകളോളം വൈകി അഞ്ചര മണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലെത്തിയത്. തറവാട് വീട്ടിൽ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു.പതിനായിരക്കണക്കിന് ജനങ്ങളുടെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയിൽനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിൻറെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങുകൾ ഒഴിവാക്കിയത്.
താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പുതുപ്പള്ളി വലിയ പള്ളി അങ്കണത്തിലാണ് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുക. ഏത് വലിയ തിരക്കുകൾക്കിടയിലും ഓടിയെത്താൻ സമയം കണ്ടെത്തിയിരുന്ന പ്രിയപ്പെട്ട നേതാവിനെ കല്ലറ ഒരുക്കാൻ പ്രത്യേക പരിഗണനയിലാണ് പള്ളിയുടെ മാനേജിങ് കമ്മറ്റി കണ്ടെത്തിയത്.അവർ ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി സെൻറ് ജോർജ് ഓർഡോക്സ് വലിയ പള്ളിയിൽ പ്രത്യേക കല്ലറ ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. കരോട്ട് വള്ളകാലിൽ കുടുംബ കല്ലറ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങിയത്. പുതുപ്പള്ളി എന്ന നാടിനും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായാണ് വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേക കല്ലറ പണിയാൻ പള്ളി മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്.
പതിനായിരക്കണക്കിന് ജനങ്ങളുടെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയിൽനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുൻപ് നിശ്ചയിച്ചതുപ്രകാരം മണിക്കൂറുകളോളം വൈകി അഞ്ചര മണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലെത്തിയത്. തറവാട് വീട്ടിൽ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു.
Find out more: