വയസ്സ് 39 ആയിട്ടും തൃഷ വിവാഹം കഴിക്കാത്തതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി നടൻ ബയിൽവൻ രംഗനാഥൻ! വയസ്സ് നാൽപതിനോട് അടുക്കുമ്പോഴും തന്റെ ചെറുപ്പവും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്ന തൃഷ മറ്റ് നടിമാർക്കും ഒരു വെല്ലുവിളി തന്നെയാണ്. തൃഷയുടെ സൗന്ദര്യത്തെയും അഭിനയത്തെയും പുകഴാത്തവരില്ല. എന്നാൽ നടിയുടെ വ്യക്തി ജീവിതം എപ്പോഴും ഒരു ചോദ്യചിഹ്നമാണ്.കിരീടം വയ്ക്കാത്ത നിരന്തര സൗന്ദര്യ റാണിയാണ് തൃഷ കൃഷ്ണ എന്ന് പറഞ്ഞാൽ കൂടിപ്പോകില്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് തൃഷയ്ക്ക് വീണ്ടും ആ ചോദ്യം നേരിടേണ്ടി വന്നത്. എന്തുകൊണ്ട് ഇപ്പോഴും അവിവാഹിതയായി തുടരുന്നു എന്ന്. എന്നാൽ ആ ചോദ്യത്തിന് വളരെ ഡിപ്ലോമാറ്റിക് ആയി മറുപടി നൽകുകയായിരുന്നു തൃഷ.
എന്റെ ജീവിതം എന്റെ ആരാധകർക്ക് വേണ്ടിയാണെന്നാണ് തൃഷ പറഞ്ഞത്.ഇന്റസ്ട്രിയിൽ 20 വർഷം പൂർത്തിയാക്കുന്ന തൃഷ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയൻ സെൽലൻ പാർട്ട് 2 ന്റെ പ്രമോഷൻ തിരക്കിലാണ്. പാർട്ട് 1 ലെ തൃഷയുടെ അഭിനയവും സൗന്ദര്യവും സാക്ഷാൽ ഐശ്വര്യ റായിയെ പോലും വെല്ലുന്നതാണ് എന്ന സംസാരമുണ്ടായിരുന്നു. പാർട്ട് 2 യിലും വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക്.ഈ സാഹചര്യത്തിലാണ് തൃഷയുടെ പ്രണയ പരാജയങ്ങളെ കുറിച്ച് നടൻ ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുന്നത്. നടന്മാരായ ചിമ്പുവും റാണ ദഗ്ഗുപതിയുമായും തൃഷയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നുവത്രെ. എന്നാൽ ഈ രണ്ട് ബന്ധത്തിലും ചതിക്കപ്പെട്ടതോടെ വിവാഹത്തിലുള്ള തൃഷയുടെ വിശ്വാസം നഷ്ടപ്പെട്ടു.
അതിനാലാണ് ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്നാണ് രംഗനാഥൻ പറഞ്ഞത്. വിവാഹം ഇനി വേണ്ട, ഇനി ജീവിതത്തിൽ വിവാഹം ഇല്ല എന്ന് സ്ഥാപിയ്ക്കും വിധമുള്ള തൃഷയുടെ പ്രസ്താവന ആരാധകരെയും നിരാശപ്പെടുത്തി. തൃഷ വിവാഹം ചെയ്ത് സെറ്റിൽഡ് ആയി ഫീൽഡ് വിട്ട് പോവും എന്ന് ആഗ്രഹിച്ച മറ്റ് ചില നടിമാർക്കും ആ പ്രസ്താവന കൊണ്ടു. കടമയ്ക്ക് വേണ്ടി വിവാഹം ചെയ്ത് വിവാഹ മോചിതയാകാൻ താത്പര്യമില്ല എന്നും നേരത്തെ തൃഷ പറഞ്ഞിരുന്നു. തൃഷയുടെ പ്രണയ ബന്ധങ്ങൾ എല്ലാം ഇന്റസ്ട്രിയിലെ ഗോസിപ്പുകളായി തന്നെ നിലനിൽക്കവെ, മറ്റൊരു കഥ നാട്ടിൽ പാട്ടാണ്. ബിസിനസ്സുകാരനായ വരുൺ മണിയനുമായുള്ള തൃഷയുടെ വിവാഹ നിശ്ചയം തമിഴ് സിനിമാ ലോകത്തെ ആഘോഷം തന്നെയായിരുന്നു. എന്നാൽ നിശ്ചയത്തിന് ശേഷം രണ്ട് പേരും പിരിഞ്ഞു. തൃഷയുടെ കരിയർ സംബന്ധിച്ച തർക്കമാണ് വേർപിരിയാൻ കാരണമെന്ന് പറയപ്പെടുന്നു. രണ്ട് പേരും ഒരുമിച്ചെടുത്ത തീരുമാനാണെന്നും വാർത്തകളുണ്ട്.
എന്തായാലും ആ വിവാഹ നിശ്ചയത്തിന് ശേഷം തൃഷയുടെ പേര് അധികം ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടില്ല. പൂർണമായും സിനിമയിൽ ശ്രദ്ധിയ്ക്കുകയായിരുന്നു നടി. ഫീമെയിൽ സെൻട്രിക് ഫിലിംസ് തിരഞ്ഞെടുത്ത് ചെയ്യുന്നതിനൊപ്പം സൂപ്പർ താരങ്ങൾക്കൊപ്പവും സ്‌ക്രീൻ പങ്കിട്ടു. 96 എന്ന ചിത്രം വലിയൊരു കരിയർ ബ്രേക്ക് ആണ് തൃഷയ്ക്ക് നൽകിയത്. ഇപ്പോൾ വിജയ്‌ക്കൊപ്പമുള്ള ലിയോ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.മാധ്യമപ്രവർത്തകനും നടനുമായ ബെയിൽവാൻ രംഗനാഥൻ സെലിബ്രിറ്റി നടീ - നടന്മാരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ എല്ലാം വിവാദമായിരുന്നു. തൃഷയെ കുറിച്ച് നേരത്തെയും പല വിവാദ ആരോപണങ്ങളും രംഗനാഥൻ നടത്തിയിട്ടുണ്ട്. റെമ്യൂണറേഷന്റെ കാര്യത്തിൽ എല്ലാം വളരെ കണ്ണിങാണത്രെ തൃഷ.
Find out more: