ഐശ്വര്യ, ബച്ചൻ കുടുംബത്തോടു വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്, ഐശ്വര്യ എന്റെ നല്ല സുഹൃത്താണ്! 2010 ൽ പുറത്തിറങ്ങിയ രാവണൻ എന്ന ചിത്രത്തിലൂടെയാണ് വിക്രമും ഐശ്വര്യ റായിയും ആദ്യം ഒന്നിച്ചത്. വീരയ്യ എന്ന കഥാപാത്രമായി വിക്രമെത്തിയപ്പോൾ രാഗിണിയായി ഐശ്വര്യയുമെത്തി. വർഷങ്ങൾക്ക് ശേഷം പൊന്നിയിൻ സെൽവനിലൂടെ പ്രിയ താരങ്ങൾ വീണ്ടുമെത്തിയപ്പോൾ ആരാധകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. കഥാപാത്രത്തിനായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത നടൻമാരിലൊരാളാണ് വിക്രം. താരത്തിന്റെ ഏതൊരു സിനിമയെടുത്താലും പ്രേക്ഷകർക്ക് ഇത് കാണാനുമാകും. വിക്രമും ഐശ്വര്യയും പിഎസ് 2 പ്രൊമോഷൻ വേദികളിൽ ഒന്നിച്ചെത്തിയപ്പോഴും ഏറെ ആവേശത്തോടെയും അത്രയേറെ സ്നേഹത്തോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഇപ്പോഴിത ഡൽഹിയിൽ നടന്ന പ്രചാരണ പരിപാടികൾക്കിടെ ഐശ്വര്യയെക്കുറിച്ച് വിക്രം പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. താനും ഐശ്വര്യയും ശരിക്കും നല്ല സുഹൃത്തുക്കളാണെന്നാണ് വിക്രം പറഞ്ഞത്. നല്ല സുഹൃത്താണ് ഐശ്വര്യ. അവളോടു മാത്രമല്ല ബച്ചൻ കുടുംബത്തോടു തന്നെ തനിയ്ക്ക് നല്ല ബന്ധമാണുള്ളതെന്നും വിക്രം പറഞ്ഞു. ജോലിയോടുള്ള ഐശ്വര്യയുടെ സമീപനത്തേക്കുറിച്ചും വിക്രം പറയാൻ മറന്നില്ല. രാവണിൽ ഐശ്വര്യയ്ക്കും വിക്രമിനുമൊപ്പം അഭിഷേകും എത്തിയിരുന്നു. ഇതിന് മുൻപും വിക്രം ഐശ്വര്യ റായിയേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന്റെ പ്രൊമോഷൻ വേദികളിൽ ഐശ്വര്യയേക്കുറിച്ച് വിക്രം പറഞ്ഞതും വൈറലായിരുന്നു. ഐശ്വര്യയുടെ നൃത്തത്തേക്കുറിച്ചായിരുന്നു അന്ന് വിക്രം പറഞ്ഞത്. തന്റെ ജോലി വളരെ ഗൗരവമായി കാണുന്ന ഒരാളാണ് ഐശ്വര്യ.
അഭിഷേകിനോടും ആരാധ്യയോടും ഐശ്വര്യയോടും എനിക്ക് വളരെ അടുത്ത സൗഹൃദമാണുള്ളത്. തീർച്ചയായും ബച്ചനുമായും അടുത്ത ബന്ധമാണുള്ളത്. ജോലിക്കിടയിൽ സമയം കിട്ടുമ്പോഴെല്ലാം ഞങ്ങളൊന്നിച്ച് ചിൽ ചെയ്യാറുണ്ടെന്നും വിക്രം പറഞ്ഞു. അത്ര മനോഹരമായാണ് അവൾ നൃത്തം ചെയ്യുന്നതെന്നാണ് വിക്രം പറഞ്ഞത്. ആദിത്ത കരികാലന്റെ പൂർവകാമുകി നന്ദിനിയായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ ആദിത്ത കരികാലനെ അതിഗംഭീരമായാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം ചിത്രത്തിന് വൻ അഭിപ്രായമാണ് ലഭിക്കുന്നത്. ഇതുവരെയുള്ള റെക്കോർഡുകളെല്ലാം ചിത്രം മറികടക്കുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.ആ ഒരു ഷോട്ടിൽ ഞാൻ എന്നെത്തന്നെ മറന്ന ഒരേയൊരു സമയം അവളുടെ നൃത്തം കണ്ടപ്പോൾ മാത്രമാണ്.
ന്റെ ജോലി വളരെ ഗൗരവമായി കാണുന്ന ഒരാളാണ് ഐശ്വര്യ. അഭിഷേകിനോടും ആരാധ്യയോടും ഐശ്വര്യയോടും എനിക്ക് വളരെ അടുത്ത സൗഹൃദമാണുള്ളത്. തീർച്ചയായും ബച്ചനുമായും അടുത്ത ബന്ധമാണുള്ളത്. ജോലിക്കിടയിൽ സമയം കിട്ടുമ്പോഴെല്ലാം ഞങ്ങളൊന്നിച്ച് ചിൽ ചെയ്യാറുണ്ടെന്നും വിക്രം പറഞ്ഞു. അത്ര മനോഹരമായാണ് അവൾ നൃത്തം ചെയ്യുന്നതെന്നാണ് വിക്രം പറഞ്ഞത്. ആദിത്ത കരികാലന്റെ പൂർവകാമുകി നന്ദിനിയായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ ആദിത്ത കരികാലനെ അതിഗംഭീരമായാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്.
Find out more: