ഒരേ പിറന്നാൾ ആഘോഷിക്കുന്ന താരദമ്പതികൾ; ആശംസ പോസ്റ്റ് വൈറലാകുന്നു! അനിയത്തി ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിയപ്പോൾ സംവിധാനത്തിലായിരുന്നു രേവതി താൽപര്യം പ്രകടിപ്പിച്ചത്. പ്രിയദർശന്റെ അസോസിയേറ്റായി പ്രവർത്തിച്ച രേവതി സ്വന്തമായി സിനിമയൊരുക്കാനുള്ള ശ്രമങ്ങളിലാണ്. സോഷ്യൽമീഡിയയിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് രേവതിയും കീർത്തിയും. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് രേവതി. ഹാപ്പി ബർത്ത് ഡേ അച്ഛാ ആൻഡ് അമ്മ. ദമ്പതികൾ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂർവ്വമായ സംഭവമാണ്. സ്വർഗത്തിൽ നിന്നും ഒന്നിച്ചവരാണ് നിങ്ങൾ. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കച്ചെയെന്നുമായിരുന്നു രേവതി കുറിച്ചത്. 




  അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെയായി പോസ്റ്റുകളുമായെത്തിയത്. താരദമ്പതികളായ സുരേഷ് കുമാറും മേനകയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ്. നിർമ്മാണം മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരേഷ് കുമാർ. മകളായ കീർത്തിയുടെ സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു. ബാലതാരമായി തിളങ്ങിയ കീർത്തി തെന്നിന്ത്യയുടെ സ്വന്തം താരമായി മാറുകയായിരുന്നു.




   ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തിയെ തേടിയെത്തിയിരുന്നു.സുരേഷ് കുമാറും മേനകയും ഒരേ ദിവസമാണ് പിറന്നാളാഘോഷിക്കുന്നത്. ഇവരുടെ പ്രണയം പരസ്യമായപ്പോൾ പലരും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഈ ബന്ധം ശാശ്വതമാവില്ലെന്നും അധികനാൾ പോവില്ലെന്നുമൊക്കെ പലരും തന്നോട് പറഞ്ഞിരുന്നുവെന്ന് മേനക പറഞ്ഞിരുന്നു. ആഗ്രഹിക്കുന്ന പോലൊരു ജീവിതമായിരിക്കില്ല അതെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. മുൻവിധികളെയെല്ലാം അസ്ഥാനത്താക്കി ജീവിച്ച് കാണിക്കുകയായിരുന്നു ഇരുവരും. അന്ന് വിമർശിച്ചവർ പോലും പിന്നീട് തിരുത്തിപ്പറഞ്ഞെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.




  ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കച്ചെയെന്നുമായിരുന്നു രേവതി കുറിച്ചത്. അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെയായി പോസ്റ്റുകളുമായെത്തിയത്. താരദമ്പതികളായ സുരേഷ് കുമാറും മേനകയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ്. നിർമ്മാണം മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരേഷ് കുമാർ. മകളായ കീർത്തിയുടെ സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു.

Find out more: