നടി അനു സിത്താരയുടെ ആനിവേഴ്‌സറി പോസ്റ്റ് വൈറൽ! ശാലീന സുന്ദരികളിലൊരാളായാണ് അനു സിത്താരയെ വിശേഷിപ്പിക്കുന്നത്. കാവ്യ മാധവനെപ്പോലെയുണ്ടെന്നും ഇടയ്ക്ക് ആരാധകർ പറഞ്ഞിരുന്നു. കാവ്യയുമായുള്ള താരതമ്യപ്പെടുത്തലുകൾ എന്നും സന്തോഷിപ്പിക്കുന്നതാണെന്നായിരുന്നു നടി പ്രതികരിച്ചത്. പ്രണയവിവാഹമായിരുന്നു അനു സിത്താരയുടേത്. 2015ലായിരുന്നു അനുവും വിഷ്ണുപ്രസാദും വിവാഹിതരായത്. വെഡ്ഡിംഗ് ആനിവേഴ്‌സറി ദിനത്തിൽ അനു പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്ന ക്യാപ്ഷനോടെയായാണ് അനു സിത്താര വിഷ്ണുവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി ആളുകളായിരുന്നു ഇവർക്ക് ആശംസ അറിയിച്ചെത്തിയത്. വിജയിക്കുന്ന ഏതൊരു സ്ത്രീക്ക് പിന്നിലും അടിപൊളി പുരുഷന്റെ പങ്കുണ്ടെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. 






   ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ. ഒരുപാട് വർഷം നിങ്ങളൊന്നിച്ച് ജീവിക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ പ്ലസ് ടുവിന് പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങിയത്. സ്‌കൂളിൽ നിന്നും തിരിച്ച് പോവുന്ന സമയത്ത് എന്നും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. പിന്നാലെ വരികയോ, സംസാരിക്കാൻ ശ്രമിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നും ഇങ്ങനെ നിൽക്കരുതെന്ന് അദ്ദേഹത്തെ വിളിച്ച് പറഞ്ഞിരുന്നു. വീട്ടിൽ അറിഞ്ഞാൽ ഇത് വലിയ പ്രശ്‌നമായി മാറുമെന്നും അനു വിഷ്ണുവിനോട് പറഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കണ്ടിരുന്നില്ല. വിഷ്ണുവേട്ടന്റെ പിന്തുണയോടെയാണ് അഭിനയിക്കുന്നത്. അദ്ദേഹം സപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിൽ സാധാരണ വീട്ടമ്മയായി ഒതുങ്ങിപ്പോയേനെ. എന്റെ അനിയനാണോ അദ്ദേഹമെന്ന് വരെ ചിലർ ചോദിച്ചിട്ടുണ്ട്. 





   അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ ചില സമയത്ത് അസൂയ തോന്നിയിരുന്നുവെന്നും അനു സിത്താര മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പ്രണയകാലത്ത് അങ്ങനെയധികം യാത്രകളൊന്നും ചെയ്തിട്ടില്ലായിരുന്നു. ഞങ്ങൾക്ക് കല്യാണം കഴിക്കാൻ പറ്റണേയെന്ന പ്രാർത്ഥനയായിരുന്നു. എല്ലാ മതത്തിലും വിശ്വസിക്കാനാണ് അച്ഛനും അമ്മയും പഠിപ്പിച്ചത്. അവർ വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണെന്നും അനു പറഞ്ഞിരുന്നു. ഞങ്ങളുടെ പ്രണയം അറിഞ്ഞപ്പോൾ ഇരുവീട്ടിലും എതിർപ്പുകളായിരുന്നു. തീരുമാനം ഉറച്ചതാണെന്ന് ഞങ്ങൾ ബോധ്യപ്പെടുത്തിയതോടെ അവരും സമ്മതിക്കുകയായിരുന്നു.  




വിജയിക്കുന്ന ഏതൊരു സ്ത്രീക്ക് പിന്നിലും അടിപൊളി പുരുഷന്റെ പങ്കുണ്ടെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ. ഒരുപാട് വർഷം നിങ്ങളൊന്നിച്ച് ജീവിക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ പ്ലസ് ടുവിന് പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങിയത്. സ്‌കൂളിൽ നിന്നും തിരിച്ച് പോവുന്ന സമയത്ത് എന്നും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. പിന്നാലെ വരികയോ, സംസാരിക്കാൻ ശ്രമിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നും ഇങ്ങനെ നിൽക്കരുതെന്ന് അദ്ദേഹത്തെ വിളിച്ച് പറഞ്ഞിരുന്നു. വീട്ടിൽ അറിഞ്ഞാൽ ഇത് വലിയ പ്രശ്‌നമായി മാറുമെന്നും അനു വിഷ്ണുവിനോട് പറഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കണ്ടിരുന്നില്ല. വിഷ്ണുവേട്ടന്റെ പിന്തുണയോടെയാണ് അഭിനയിക്കുന്നത്. അദ്ദേഹം സപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിൽ സാധാരണ വീട്ടമ്മയായി ഒതുങ്ങിപ്പോയേനെ.

Find out more: