നല്ല കുടുംബിനിയോ, അത് എന്താണ്? വീട്ടിൽ തന്നെ ഇരുന്നോളാം; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് അനുമോൾ! ഒരുപിടി വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ ചെയ്യുവാൻ ഇതിനോടകം തന്നെ അനുമോൾക്ക് സാധിച്ചു. പാലക്കാട് സ്വദേശിയായ അനുമോൾ നടി എന്നതിൽ ഉപരി ഒരു എഞ്ചിനീയറിങ് ബിരുദധാരി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം 'അനുയാത്ര' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ യാത്രാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെയും സിനിമയിലെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്. അവതാരകയായി കരിയർ ആരംഭിച്ച അനുമോൾ പിന്നീടാണ് അഭിനയത്തിലേക്ക് എത്തിയത്. അടുത്തിടെ അവതാരകയായ ധന്യ വർമ്മയുടെ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് അനുമോൾ സംസാരിച്ചിരുന്നു. അനുമോൾടെ വാക്കുകൾക്ക് എതിരെ ആരാധകരിൽ ചിലരിൽ നിന്നും മോശമായ അഭിപ്രായങ്ങളും താരം നേരിടേണ്ടി വന്നു. എന്നാൽ ഇതിനൊക്കെ ഇപ്പോൾ അനുമോൾ തന്നെ മറുപടി പറയുകയാണ്.
മലയാള സിനിമയിൽ ശക്തവും കലാമൂല്യമുള്ളതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അനുമോൾ.
ഈ വീഡിയോ അനുമോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു. ഇതിനു താഴെയാണ് അനുമോൾ വിമർശിച്ചു പലരും രംഗത്തു വന്നത്. "കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ദുഷ്പേര് കേൾപ്പിക്കതെ അന്തസ്സായി ജീവിക്കണം എങ്കിൽ നല്ല കഴിവും പ്രാപ്തിയും വേണം.,! ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവർ ഇതുപോലെ പല ഞൊട്ടി ഞായങ്ങളും പറയും" എന്നായിരുന്നു അനുമോൾക്ക് എതിരെ വന്ന ആദ്യ കമന്റ്. "ചെറുപ്പത്തിലൊക്കെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ടാകാമല്ലോ എന്നാണ് പറയുന്നത്. ഇപ്പോൾ നമുക്ക് ഒരു കുഞ്ഞു ഡ്രസ്സ് ഇടണം, ഉടനെ പറയുന്നത് കല്യാണം കഴിച്ചിട്ട് ഭർത്താവ് സമ്മതിച്ചാൽ ഇട്ടോളൂ എന്നാണ്. എല്ലാം അങ്ങിനെയാണ്, പഠിക്കണം എന്ന് പറഞ്ഞാൽ കല്യാണം കഴിച്ചിട്ട് പഠിക്കാമല്ലോ എന്ന് പറയും. ജോലിക്ക് പോകണം, അത് വീട്ടിൽ അത്ര താല്പര്യം ഇല്ല എന്നാലും ഭർത്താവിന് എന്താ ഇഷ്ടം അതുപോലെ ചെയ്തോളു എന്ന് പറയും.
ഭർത്താവ് ആകുമ്പോൾ രണ്ടു തല്ലിയാലും കുഴപ്പമില്ല എന്ന് പറയും, ഇങ്ങിനെയാണ് നമ്മൾ കേട്ടുവളരുന്നത്. ഞാൻ കരുതിയത് ഇത് നാട്ടിൻപുറത്ത് മാത്രമേയുള്ളു എന്ന്" എന്നാണ് അഭിമുഖത്തിൽ അനുമോൾ പറഞ്ഞത്. "അത് മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുക എന്നുള്ളത് അല്ലെ കാര്യം? കുടുംബം നല്ല രീതിയിൽ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവ് അല്ല, സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാരും നല്ല രീതിയിൽ ആയാലേ കുടുംബം നന്നാവൂ, അല്ലാതെ അത് സ്ത്രീയുടെ മാത്രം കഴിവ് അല്ല..പിന്നെ കല്യാണം കഴിക്കാതെ ജീവിക്കുന്നത് പരാജയമല്ല, കല്യാണം കഴിക്കുന്നത് കഴിവും അല്ല" എന്നായിരുന്നു ഈ കമന്റിന് അനുമോൾ നൽകിയ മറുപടി.ഇതിനിടയിൽ അനുമോൾടെ അച്ഛന്റെ പരിചയക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാളും അനുമോൾക്കെതിരെ കമന്റുമായി രംഗത്ത് വന്നിരുന്നു.
"ഞാനറിഞ്ഞ മനോഹരേട്ടൻ ഇങ്ങനെ ആയിരുന്നില്ലല്ലോ...അച്ഛനെ മറന്ന് കളവ് പറയരുത്... അനുമോളെ എല്ലാ സ്വാതന്ത്ര്യത്തോടെയാണ് വളർത്തിയത്... നിന്നെ അറിയാവുന്ന നാട്ടുകാരും ഇത് കാണുന്നുണ്ട് എന്നോർക്കണം" എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇതിനെതിരെയും ശക്തമായ ഭാഷയിൽ അനുമോൾ പ്രതികരിച്ചിരുന്നു."അച്ഛൻ ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ പോയി സുഹൃത്തേ, അമ്മയാണ് എന്നെ വളർത്തിയത്. എന്റെ അമ്മ എനിക്ക് ഫ്രീഡം തന്നു എന്ന് തന്നെ ആണ് ഞാൻ പറഞ്ഞത്. പറഞ്ഞത് മനസ്സിലാക്കാതെ കുറ്റം ആരോപിക്കുന്നതും അത്ര നല്ലതല്ല.. നാടുവട്ടത്തും ഇത്ര ബോധം ഇല്ലാത്തവർ ഉണ്ടോ? ഇല്ലാ എന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ. ചുമ്മാ ആരോപിക്കാതെ ഞാൻ പറഞ്ഞ കളവ് ഒന്ന് തെളിയിക്ക്" എന്നായിരുന്നു അനുമോൾ ഇതിനോട് പ്രതികരിച്ചത്.
"ഭർത്താക്കൻമാരെ ഇങ്ങിനെ ഇകഴ്ത്തി കാണിക്കണോ. ഭർത്താക്കൻമാർ എല്ലാവരും ഭാര്യമാരെ തല്ലുന്നവരാണെന്നത് നിങ്ങളുടെ അഭിപ്രായം മാത്രമായിരിക്കും. ഒരു ഭർത്താവ് കൂടെയുണ്ടാവുന്നതിന്റെ സുരക്ഷിതത്വം അതനുഭവിച്ചവർക്കേ അറിയൂ. നിങ്ങൾക്കത് മനസിലാവില്ല" എന്ന കമന്റിനോട് "നല്ലത് തന്നെ, ഞാൻ പറഞ്ഞത് ഭാര്യമാരെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെ പറ്റിയാണ്. പിന്നെ ഇത് സോഷ്യൽ കണ്ടീഷനിങ്ങിനെ കുറിച്ചാണ്" എന്നും അനുമോൾ പ്രതികരിച്ചു.
Find out more: