കനത്ത മഴയ്ക്കിടെ കോഴിക്കോട് ബാലുശേരിയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടല്‍. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.

പനങ്ങാട് പഞ്ചായത്തിലെ പിണ്ഡംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടിയത്. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കോഴിക്കോട്ട് നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Find out more: