വെക്കേഷന് വീട്ടിൽ വന്ന മുറപ്പെണിനോട് തോന്നിയ പ്രണയം: ഡയറക്‌റ്റർ കമൽ! നാൽപ്പതിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്‌ത കമലിനെ തേടി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ മതിലകത്ത് അബ്ദുൾ മജീദിന്റെയും സുലൈഖയുടെയും മൂത്തമകനായിട്ടാണ് കമലിന്റെ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠനത്തിനുശേഷം സിനിമ പഠിക്കാൻ തൃശ്ശൂരിലെ കലാഭാരതിയിൽ ആണ് കമൽ ചേരുന്നത്. ഇപ്പോഴിതാ കോളേജ് കാലഘട്ടവും ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് കമൽ. നിരവധി മികച്ച ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. എനിക്ക് ആണെങ്കിൽ സഹോദരിമാർ ഇല്ല, നമ്മൾ മൂന്നു ആൺകുട്ടികൾ ആണ്. പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ടുതന്നെ അമ്മാവന്മാരുടെ പെൺമക്കളെ കൊണ്ട് അവധിക്കാലത്തു വീട്ടിൽ നിർത്തുന്ന പതിവ് ഉണ്ടാകാറുണ്ട്.





  എനിക്ക് ആണെങ്കിൽ കുറെ കസിന്സും ഉണ്ട്. ഈ ഹിന്ദുക്കൾക്കും മുസ്‌ലീംസിനും ഇടയിൽ മുറപ്പെണ്ണ്ങ്ങളെ വിവാഹം കഴിക്കാം എന്ന സിസ്റ്റവും ഉണ്ട്. അങ്ങനെ പല വെക്കേഷനുകളിൽ പല മുറപ്പെണ്ണുങ്ങൾ വരുമായിരുന്നു വീട്ടിൽ നില്ക്കാൻ. അങ്ങനെ ഒരു വെക്കേഷന് വന്നതാണ് എന്റെ ഭാര്യ. സാധാരണ ഉള്ള മുറപ്പെണ്ണ് വരുന്നതിനേക്കാൾ ഒരു സന്തോഷം ഈ മുറപ്പെണ്ണ് വന്നപ്പോൾ തോന്നി. ഒരു ഇഷ്ടം അന്നേ തോന്നിയിരുന്നു. മതിലകത്ത് ആയിരുന്നു ജനനം, അവിടെ തന്നെ ആയിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഉമ്മച്ചിയുടെ തറവാട് കൊടുങ്ങല്ലൂർ ആണ്. പടിയത്ത് എന്ന തറവാട്ടുകാർ. എന്റെയും അറിയപ്പെടുന്ന ഒരു മുസ്ളീം ഫാമിലി ആയിരുന്നു.എന്റെ അമ്മയുടെ ആങ്ങളയുടെ മകൾ ആണ് എന്റെ ഭാര്യ. കുട്ടിക്കാലം മുതലേ പരിചയം ഉള്ളതാണ്. അമ്മാവന്റെ ഒപ്പമാണ് സിനിമയിൽ തുടങ്ങുന്നത്.





  കാലം കാത്തുനിന്നില്ല എന്ന സിനിമ ആയിരുന്നു തുടക്കം. ഗുരു എന്ന് പറയുന്നത് പി എൻ മേനോൻ സാർ ആണ്. സിനിമ എന്താണ് എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. മിഴിനീർ പൂ വുകൾ ആയിരുന്നു ആദ്യ സിനിമ. അഭിനയം ആദ്യം മുതലേ ഇഷ്ടം ആയിരുന്നില്ല. സംവിധാനം ആയിരുന്നു എനിക്ക് ആദ്യമേ ഇഷ്ടം- കമൽ അനീസ് കിച്ചണിൽ പറയുന്നു.ഞാൻ ഇവരുടെ വീട്ടിലേക്ക് പോകുമ്പോൾ എന്നോട് അധികം സംസാരിക്കില്ലായിരുന്നു. മറ്റു കുട്ടികൾ സംസാരിക്കുന്ന പോലെ ഈ ആള് എന്തോ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് തോന്നി.




 അപ്പോൾ മനസ്സിൽ തോന്നിയ കൗതുകം ആയിരിക്കാം പ്രേമം മൊട്ടിടാൻ കാരണം. പിന്നെ ഒരിക്കൽ നമ്മുടെ വീട്ടിൽ വെക്കേഷന് വന്നപ്പോൾ നമ്മൾ പരസ്പരം കൂടുതൽ സംസാരിച്ചു. അതിനുശേഷം കോളേജിൽ ചേർന്നു. കത്തുകൾ അയക്കുന്നത് പതിവായി. അത് ഈ മുറപ്പെണ്ണിന് മാത്രമായി. എല്ലാ കാര്യങ്ങളും കഥ പറയുന്ന പോലെ ഞാൻ അയക്കുമായിരുന്നു. വിവാഹം കഴിഞ്ഞ സമയത്തും നമ്മൾ എല്ലാ കത്തുകളും സൂക്ഷിച്ചു വച്ചിരുന്നു. ഒരു സിനിമയുടെയോ, ഫീച്ചർ ആയോ ഒക്കെ വിശേഷിപ്പിക്കാവുന്ന കത്തുകൾ.

మరింత సమాచారం తెలుసుకోండి: