കേരളത്തിലെ സിനിമ പ്രേമികൾ ഒന്നടഘം കാത്തിരുന്ന ചിത്രമായ വൈറസ് ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെയധികം ആകാംക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വൈറസ്. കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ്ന്റെ കഥ പറയുന്ന ഒരു റിയൽ ലൈഫ് ചിത്രമാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ട്രെയിലർ ഇറങ്ങിയത് മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കേരള ജനത ഒറ്റക്കെട്ടായി നിന്ന് നിപ്പ എന്ന മഹാ വ്യാതിയെ അതിജീവിച്ച കഥ വളരെ റിയലിസ്റ്റിക് ആയി ആഷിഖ് അബു അവതരിപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട് എന്ന വേണം ട്രെയ്ലറിൽ നിന്ന് മനസിലാക്കാൻ.


റിമ കല്ലിങ്ങൽ,രേവതി, പാർവതി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ , റഹ്മാൻ, ഇന്ദ്രജിത്ത്, ആസിഫ് അലി, ഇന്ദ്രൻസ്, പൂർണ്ണിമ, രമ്യ നമ്പീശൻ, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയൻ, ജോജു ജോർജജ്, ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണൻ, ബേസിൽ ജോസഫ്, ഉണ്ണി മായ, സാവിത്രി ശ്രീധരൻ, എന്നിങ്ങനെ മലയാള സിനിമയിലെ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതിൽ ഏറ്റവും അനുയോജ്യമായ കാസറ്റ് ആയി തോന്നിയത് രേവതി തന്നെയാണ്. ആരോഗ്യമന്ത്രിയായ കെ കെ ശൈലജ ടീച്ചറേ പോലെ തന്നെയാണ് രേവതിയുടെ അപ്പീയറൻസ്. പെർഫെക്റ്റ് കാസറ്റ് എന്ന് പറയാം. അതുപോലെ സിസ്റ്റർ ലിനി ആയി റിമ കല്ലിങ്ങൽ ആണ് എത്തുന്നത്. ഏകദേശം ആ ഒരു ലുക്ക് ഒക്കെ റീമയ്ക്കും വന്നിട്ടുണ്ട്. അതുപോലെ ബാക്കി കഥാപാത്രങ്ങളും വളരെ നാച്ചുറൽ ആയിട്ട് അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ശ്രെമിക്കുന്നതായി ട്രെയ്ലറിൽ വ്യെക്തമാണ്.


മൂന്ന് മിനുറ്റ് ദൈർഘ്യം ഉള്ള സിനിമയുടെ ട്രൈലെർ ഓരോ മലയാള സിനിമ പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന രീതിയിലുള്ള ട്രൈലെർ തന്നെയാണ്. എടുത്ത് പറയേണ്ട കുറെയധികം സന്ദർഭങ്ങളിൽ ഉണ്ട്. തുടക്കത്തിൽ തന്നെ ചാക്കോച്ചൻ പറയുന്ന ഡയലോഗ് "there is വാക്‌സിനേഷൻ, നോ tretment പ്രോട്ടോകോൾ" എന്നുള്ളത് നിപ്പയുടെ തീവ്രത ശെരിക്കും വരച്ചു കാണിക്കുന്നുണ്ട്. അതുപോലെ തന്നെ നിപ്പ കാലത്ത് അതിനെ പേടിച്ച് എല്ലാവരും മാറി നിന്ന സമയതത്, സധൈര്യം മുന്നോട്ട് വന്ന രണ്ട താത്കാലിക ജീവനക്കാരുടെ ചിത്രം വളരെയധികം വൈറൽ ആയിരുന്നു. ആ വേഷം കൈകാര്യം ചെയ്യുന്ന ഒരാൾ ജോജുവന്നെന്നു ട്രെയ്ലറിൽ വ്യെക്തമാണ്. വളരെ നാച്ചുറൽ ആയി അദ്ദേഹം അത് ചെയ്യുന്നുണ്ട്.


ട്രെയ്ലറിൽ ഏറ്റവും ഒടുവിൽ ആയി സൗബിൻ ഷാഹിർ രോഗി ആയി എത്തുന്ന ഭാഗമാണ് ട്രെയ്ലറിൽ മികച്ച് നിൽക്കുന്നത്. മികച്ച നടൻ എന്ന പുരസ്‌കാരം തന്നെ വെറുതെ തേടിയെത്തിയതല്ല എന്ന് ട്രെയിലറിലെ ഏതാനും ചില സെക്കൻഡുകൾ കൊണ്ട് തന്നെ സൗബിൻ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. ആ അവസാന സീനിൽ കേരളത്തിലെ ജെനങ്ങൾക്ക് അന്നുണ്ടായിരുന്ന ഭീതിയും നിസ്സഹായവസ്ഥയും വരച്ച് കാണിക്കുന്നുണ്ട്. അതുപോലെ ഉമ്മയായി കാണിക്കുന്ന സാവിത്രി ശ്രീധരന്റെ വാക്കുകൾ, "എന്റെ കുട്ടിയാണല്ലേ എല്ലാര്ക്കും കൊടുത്തത്", വളരെ വേദനിപ്പിക്കുന്നതാണ്.


മറ്റുള്ള താരങ്ങളും റിമ, പാർവതി, രേവതി, ടോവിനോ, ആസിഫ് അലി, പൂർണിമ , ഇന്ദ്രജിത് എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് ഒരു സംശയവും ഇല്ല. കേരള ജനത അനുഭവിച്ചതും നേരിൽ കണ്ടതുമായ സംഭവവികാസങ്ങളാണ് ഒരിക്കൽ കൂടി പ്രേക്ഷകരുടെ കൺമുന്നിലേയ്ക്ക് എത്തുന്നത്. നിപ്പ വൈറസ് ബാധ്യത സമയത്ത് കോഴിക്കോട് നിവാസികൾ കടന്നു പോയ ജീവിത സാഹചര്യവും ഈ ചിത്രത്തിൽ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നുണ്ട്. കേരള ജനതയ്ക്ക് വളരെയധികം ബന്ധിപ്പിക്കാൻ പറ്റുന്ന രീതിയിലാണ് സിനിമയുടെ മേക്കിങ്, പ്രത്യേകിച്ച് കോഴിക്കോട് നിവാസികൾക്ക്.


ക്യാറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും പ്രമുഖ കലാകരന്മാരാണ് വൈറസിൽ പ്രവർത്തിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം അഡിഷണൽ സിനിമാട്ടോഗ്രാഫർ ആയി ഷൈജു ഖാലിദും ഉണ്ട്. മുഹ്സിൻ പരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. സൈജു ശ്രീധർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഒപിഎം ബാനറാണ് ചിത്രം നിർമ്മിക്കുന്നത്.


ട്രെയ്ലറിൽ പറയുന്നത് പോലെ "a story of unique fear, fight and survival" തന്നെയായിരുന്നു നിപ്പ കാലം. കേരളത്തിന്റെ ആ അതിജീവനത്തിന്റെ കഥ കാണാൻ തീർച്ചയായും ജെനങ്ങൾ തീയേറ്ററുകളിലേക്ക് ഒഴുകുമെന്ന് നിസ്സംശയം പറയാം. ജൂൺ 7നാണ് ചിത്രം worldwide റിലീസ് ചെയ്യുന്നത്. ട്രൈലെർ കണ്ട് പ്രതീക്ഷയുടെ അമിത ഭാരം ഉണ്ടെങ്കിലും അതൊരിക്കലും നിരാശയാകില്ല എന്നുറപ്പാണ്.

మరింత సమాచారం తెలుసుకోండి: