ബിഹാറിൽ എൻഡിഎയ്ക്ക് തിരിച്ചടി! എൽജെപി എംപി മെഹ്ബൂബ് അലി കൈസർ ആണ് ആർജെഡിയിൽ ചേർന്നത്. എൽജെപി പിളർപ്പിനെ തുടർന്ന് പശുപതി പരസ് വിഭാഗത്തിനൊപ്പം നിലയുറപ്പിച്ച മെഹ്ബൂബ് അലി കൈസർ അടുത്തിടെ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. ചിരാഗ് പസ്വാൻ നേതൃത്വം നൽകുന്ന എൽജെപി രാം വിലാസ് വിഭാഗത്തേക്ക് മെഹ്ബൂബ് അലി കൈസർ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരിക്കെയാണ് ആർജെഡി പ്രവേശം.ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ് എന്നിവർ ചേർന്ന് മെഹ്ബൂബ് അലി കൈസറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മെഹ്ബൂബ് അലി കൈസർ ആർജെഡിയിൽ ചേരാൻ തീരുമാനിച്ചുവെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ദീർഘകാലത്തെ അനുഭവപരിചയമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.
മെഹ്ബൂബ് അലി കൈസറിൻ്റെ പാർട്ടിപ്രവേശം ആർജെഡിയെ ശക്തിപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ, അദ്ദേഹത്തിൻ്റെ തീരുമാനം രാജ്യത്തിനും ബിഹാറിനും അനുകൂലവും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുമാണെന്നും തേജസ്വി യാദവ് പറഞ്ഞു.ബിഹാറിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് തിരിച്ചടി നൽകി ഏക മുസ്ലീം എംപി ആർജെഡിയിൽ ചേർന്നു. എൽജെപി എംപി മെഹ്ബൂബ് അലി കൈസർ ആണ് ആർജെഡിയിൽ ചേർന്നത്.ഇക്കുറി ചിരാഗ് പസ്വാൻ നേതൃത്വം നൽകുന്ന എൽജെപി വിഭാഗത്തിന് അഞ്ച് സീറ്റുകൾ എൻഡിഎ നൽകിയിരുന്നു. സിറ്റിങ് സീറ്റായ ഖഗാരിയയിൽ സ്ഥാനാർഥിത്വം തേടി മെഹ്ബൂബ് അലി കൈസർ ചിരാഗ് പസ്വാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു.
ഖഗാരിയ സീറ്റിൽ രാജേഷ് വർമ്മയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് മെഹ്ബൂബ് അലി കൈസർ ആർജെഡിയിൽ ചേരാൻ തീരുമാനിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽജെപി പശുപതി പരസ് വിഭാഗത്തിന് എൻഡിഎ സീറ്റ് നിഷേധിച്ചതോടെയായിരുന്നു മെഹ്ബൂബ് അലി കൈസർ എൽജെപിയിൽനിന്ന് രാജിവെക്കുന്ന സാഹചര്യമുണ്ടായത്.2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി സീറ്റ് നിഷേധിച്ചതോടെ രാം വിലാസ് പസ്വാനുമായി മെഹ്ബൂബ് അലി കൈസർ അകലുകയായിരുന്നു. അതേസമയം ആർജെഡി ഇതുവരെ ഖഗാരിയ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മെഹ്ബൂബ് അലി കൈസറിനെ സീറ്റിൽ മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ പാർട്ടിയുടെ പ്രതികരണം ഉണ്ടായിട്ടില്ല.അതേസമയം മെഹ്ബൂബ് അലി കൈസറിൻ്റെ മകൻ യൂസഫ് സലാഹുദ്ദീൻ ആർജെഡി എംഎൽഎയാണ്.
കോൺഗ്രസിലൂടെയാണ് മെഹ്ബൂബ് അലി കൈസറിൻ്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. പിന്നീട് എൽജെപിയിൽ എത്തിയ മെഹ്ബൂബ് അലി കൈസർ 2014ലും 2019ലും ഖഗാരിയ സീറ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം മെഹ്ബൂബ് അലി കൈസറിൻ്റെ മകൻ യൂസഫ് സലാഹുദ്ദീൻ ആർജെഡി എംഎൽഎയാണ്. കോൺഗ്രസിലൂടെയാണ് മെഹ്ബൂബ് അലി കൈസറിൻ്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. പിന്നീട് എൽജെപിയിൽ എത്തിയ മെഹ്ബൂബ് അലി കൈസർ 2014ലും 2019ലും ഖഗാരിയ സീറ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
Find out more: