
ഇത്തവണ വളരെ ആകസ്മികമായി ആ അനുഭവം ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. പരയുടെ കൃപ എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാൻ ഇല്ലാത്ത ഒരനുഭവം. കഴിഞ്ഞമാസം തിരുവണ്ണാമലയിൽ ഒരുമിച്ച് യാത്ര പോയപ്പോൾ ഒന്നും തീരുമാനിക്കാതിരുന്ന ഒരു യാത്രയാണ് മൂകാംബിക യാത്ര. എല്ലാ യാത്രകളും അങ്ങനെതന്നെ നമ്മൾ തീരുമാനിക്കുന്നത് അല്ലല്ലോ അവിടെനിന്ന് തീരുമാനിക്കപ്പെടുന്നതാണല്ലോ. ഞങ്ങൾ മൂകാംബികയിൽ പോകാമെന്ന് ആഗ്രഹിച്ചു, വന്നോളൂ എന്ന് അമ്മ പറഞ്ഞു, പോയി, അത്രമാത്രം.
ഞങ്ങൾ ഒന്നിച്ച് പതിനാറാം തീയതി ഉച്ചയ്ക്ക് കൊല്ലൂരിൽ എത്തി. സാധനാ വഴിയിൽ ഏറെ മുന്നോട്ടുപോകുന്ന ഗുരു സ്ഥാനിയരും കൊല്ലൂരിലെ സുഹൃത്തുക്കളും മസ്തിഘട്ടിൽ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു. മോഹൻലാൽഎന്നും വിസ്മയമാണ് മലയാളികൾക്ക്. അഭിനയം കൊണ്ടും, പെരുമാറ്റം കൊണ്ടും എല്ലാം.അച്ഛനെപ്പോലെ മകനും മലയാളികൾക്ക് അഭിമാനമാണ്. അഭിനയവും യാത്രകളും എളിമയും എല്ലാംകൊണ്ടും അപ്പു മലയാളക്കരയുടെ സ്വന്തമാണ്.അപ്പുവിന്റെ യാത്രാ വിശേഹഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ നിരയാറുണ്ട്. കാടിൻ്റെ പൊരുളും , അരുളും, വിസ്മയവും വനാംബികയായി അമ്മ ഇരുന്നരുളുന്ന വനസ്ഥലി.
അവിടെനിന്ന് നേരെ അമ്മാ ഗസ്റ്റ് ഹൗസിലേക്ക് ; ഭക്ഷണം കഴിച്ചു അല്പസമയം വിശ്രമിച്ചു. കുടജാദ്രി കേറുവാനുള്ള ജീപ്പ് തയ്യാറായി. ഒരു കൈ സഞ്ചിയിൽ കൊള്ളാവുന്ന സാധനങ്ങൾ എടുത്ത് കുടജാദ്രിയിലേക്ക്..
ജീപ്പ് വന്ന് നിർത്തിയപ്പോൾ 'ലാലേട്ടൻ മുന്നിൽ കയറു ', എന്നെല്ലാവരും പറഞ്ഞു, ഞാൻ ഒഴികെ. കാരണം ഇത്തരം യാത്രകളിൽ അദ്ദേഹം പുലർത്തി പോരുന്ന അസാമാന്യമായ എളിമയുടെ അനുഭവങ്ങൾ പലതവണ എനിക്കുണ്ടായിട്ടുണ്ട്. വീണ്ടും നിർബന്ധിച്ചപ്പോൾ , അദ്ദേഹം അവരോട് പറഞ്ഞു 'അപ്പുവിന്റെ അച്ഛനാണ് ഞാൻ' എന്ന് ! ഫ്ലാഷ് ബാക്ക്: ഭക്ഷണം കഴിക്കുമ്പോൾ പ്രണവ് നടത്തുന്ന സാഹസിക യാത്രകളെ കുറിച്ചും മറ്റും വിസ്മയത്തോടെ കൂടിയിരുന്ന പലരും സംസാരിച്ചതിന്റെ ബാക്കിയായിരുന്നു ഈ ഉത്തരം.