മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിലിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി. അന്വേഷണസംഘത്തിലെ എസ്.പി. എ.ഷാനവാസിനാണ് പകരം ചുമതല. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തിൽ ഷീൻ തറയിൽ തുടരുകയും ചെയ്യും. 

പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായ വേളയിലാണ് ഡിവൈ.എസ്.പി. റാങ്കിലെ ഉദ്യോഗസ്ഥനിൽ നിന്നും ചുമതല എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹിബിനാണ് ഇപ്പോൾ അന്വേഷണത്തിന്റെ മേൽനോട്ടം.

Find out more: