പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസി (എം)ലെ ജോസ്‌ ടോം കൈതച്ചക്ക ചിഹ്‌നത്തില്‍ മത്സരിക്കും. ഓട്ടോറിക്ഷ, കൈതച്ചക്ക, ഫുട്‌ബോള്‍ ക്രമത്തിലാണ്‌ ജോസ്‌ ടോം താല്‍പ്പര്യം അറിയിച്ചിരുന്നതെങ്കിലും കൈതച്ചക്കയാണു ഒടുവിൽ മുഖ്യഭ രണാധികാരി അനുവദിച്ചത്‌.
വോട്ടിങ്‌ യന്ത്രത്തില്‍ ആദ്യ പേര്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി മാണി സി. കാപ്പന്റേതാണ്‌. രണ്ടാമതു ബി.ജെ.പി. സ്‌ഥാനാര്‍ഥി എന്‍. ഹരിയുടേത്‌. ഏഴാമതാണു ജോസ്‌ ടോമിന്റെ സ്‌ഥാനം.
ജോസ്‌ ടോമിനു പുറമേ രണ്ടു സ്‌ഥാനാര്‍ഥികള്‍ കൂടി ഓട്ടോറിക്ഷ ചിഹ്‌നമായി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചയാളെന്ന നിലയ്‌ക്ക്‌ ബാബു ജോസഫ്‌ എന്ന സ്വതന്ത്ര സ്‌ഥാനാര്‍ഥിക്കാണ്‌ ഓട്ടോറിക്ഷ ചിഹ്‌നം അനുവദിച്ചത്‌. ചിഹ്നങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പല സ്ഥാനാർഥികളും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ആവശ്യപ്പെട്ടു അടിസ്ഥാനത്തിൽ അല്ല ഇപ്പോൾ ആർക്കും ചിഹ്നങ്ങൾ ലഭിച്ചിരിക്കുന്നത്

Find out more: