
വിജയ് ടിവിയിലെ ജനപ്രിയ കോമഡി ഷോയായ കലകപൊവാത് യാരു, അദു ഇദു എദു എന്നിവയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി ഇന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് അന്തരിച്ചു. 45 വയസ്സായിരുന്ന അദ്ദേഹം ഹൃദായാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തമിഴ് താരം വടിവേലുവിനെ ഏറെ രസകരമായി അവതരിപ്പിച്ചിരുന്നതിനാലാണ് വടിവേൽ ബാലാജി എന്നറിയപ്പെട്ടിരുന്നത്. ഹൃദയാഘാതം ഉണ്ടായപ്പോള്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്‍ രാസാവിന്‍ മനസിലെ എന്ന സിനിമയിലൂടെ 1991ൽ ആണ് അദ്ദേഹം സിനിമാഭിനയം തുടങ്ങിയത്. നയന്‍താരയും യോഗി ബാബുവും മുഖ്യ കഥാപാത്രമായ കൊലമാവ് കോകിലയാണ് ഒടുവിലായി അദ്ദേഹം അഭിനയിച്ച ചിത്രം.കഴിഞ്ഞ 15 ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ലോക്ക് ഡൗൺ കാലമായതോടെ സിനിമകളും മറ്റും കുറഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് ബാലാജിയുടെ കുടുംബം. തമിഴിൽ സിനിമാ സീരിയൽ രംഗത്തെ ശ്രദ്ധേയനായ ഹാസ്യതാരമായിരുന്ന ബാലാജി നടൻ വടിവേലുവിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന കലാകാരൻ കൂടിയായിരുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലാജിയെ ചെന്നൈയിലെ ബില്‍റോത്ത്, വിജയ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിരുന്നെങ്കിലും ആശുപത്രി ഫീസ് താങ്ങാനാവാതെ കുടുംബം അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും ഹൃദാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.