കോവിഡ്‌ 19 വൈറസിനെതിരായ കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായഹസ്‌തവുമായി വീണ്ടും ഇതിഹാസ ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്. 

 

 

 

 

 

 

 

 

5000 പേര്‍ക്ക്‌ ഒരു മാസത്തേക്ക്‌ ഭക്ഷണം നല്‍കാനാണ്‌ ഇത്തവണ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററുടെ തീരുമാനം.
ദുരിത ബാധിതരെ സഹായിക്കാന്‍ സച്ചിന്‍ നേരത്തെ 50 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.

 

 

 

 

 

 

കോവിഡ്‌ മൂലം ദുരിതത്തിലായ മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്കു ഭക്ഷണമെത്തിക്കാന്‍ സച്ചിന്‍ സന്നദ്ധത അറിയക്കുകയായിരുന്നു. അപ്‌നാലയ എന്ന എന്‍.ജി.ഒ.

 

 

 

 

 

 

വഴിയാണ്‌ സച്ചിന്‍ 5000 പേര്‍ക്കു ഭക്ഷണമെത്തിക്കുന്നത്‌.
അപ്‌നാലയയാണു ട്വിറ്ററിലൂടെ സച്ചിന്റെ സന്നദ്ധ പ്രവര്‍ത്തനം പുറത്തുവിട്ടത്‌. നിങ്ങളുടെ ജോലി തുടരുകയെന്നായിരുന്നു സച്ചിന്‍ റീ ട്വീറ്റ്‌.

మరింత సమాచారం తెలుసుకోండి: