അഗ്നിഗോളമായി പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സിലെ താല്‍ അഗ്നിപര്‍വതം. മണിക്കൂറുകള്‍ക്കമോ ദിവസങ്ങള്‍ക്കകമോ ഭീകരമായ അഗ്നിപര്‍വത സ്‍ഫോടനമുണ്ടാകുമെന്നാണ് ഭയക്കുന്നത്. അഗ്നിപര്‍വതം പൊട്ടി ലാവ ഒഴുകാന്‍ തുടങ്ങിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് താല്‍ അഗ്നിപര്‍വതം.

 

   താല്‍ അഗ്നിപര്‍വതം ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന സാഹചര്യത്തില്‍ പ്രദേശത്ത് നിന്ന് 8000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ലാവയൊഴുകാന്‍ തുടങ്ങിയതോടെ സമീപപ്രദേശത്ത് ഇടിമിന്നലും ഭൂചലനവും അനുഭവപ്പെടുന്നുണ്ട്.

 

   സമീപ ഗ്രാമങ്ങളില്‍ നിന്നുള്ളവരെ 38 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. സ്ഥിതി അതീവ ഗുരുതരമാണെന്നും ഇനിയും കൂടുതല്‍ ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

    

താല്‍ അഗ്നിപര്‍വതം പൊട്ടി ലാവ ഒഴുകാന്‍ തുടങ്ങിയതോടെ സമീപ ഗ്രാമങ്ങളാകെ ചാരം മൂടി. ഗ്രാമവാസികള്‍ പരിഭ്രാന്തരായിരിക്കുകയാണ്. 15 മീറ്ററോളം ഉയരത്തിലാണ് ആകാശത്ത് ചാരമെത്തിയത്. അന്തരീക്ഷം ഇരുണ്ടതിനാല്‍ വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. അപകടം മുന്നില്‍ക്കണ്ട് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള ശ്രമമമാണ് അധികൃതര്‍ നടത്തുന്നത്.

 

   എന്നാല്‍ പലരും വീട് വിട്ട് പോകാന്‍ മടി കാണിക്കുകയാണ്. ജീവനോപാധികളും വളര്‍ത്തുമൃഗങ്ങളെയുമെല്ലാം ഉപേക്ഷിച്ച് പോകാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. ഇത്രയൊക്കെയല്ലേ സംഭവിക്കൂ എന്ന മട്ടില്‍ വീട്ടില്‍ തന്നെ കഴിയാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ അഗ്നിപര്‍വം ഏത് നിമിഷം പൊട്ടിത്തെറിക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്നിപര്‍വതമാണ് താല്‍.

 

    എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ സജീവ അഗ്നിപര്‍വതവുമാണിത്. കഴിഞ്ഞ 450 വര്‍ഷത്തിനിടെ 34 തവണയാണ് ഇവിടെ വിസ്ഫോടനമുണ്ടായത്. മനിലയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയായി തടാകമധ്യത്തിലെ ദ്വീപിലാണ് താല്‍ സ്ഥിതിചെയ്യുന്നത്. താല്‍ ഇപ്പോള്‍ പ്രക്ഷുബ്‍ധ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് വൈകാതെ വിസ്‍ഫോടനത്തിലേക്ക് നയിക്കും. ദുര്‍ബലമായ ലാവ പ്രവാഹത്തിനൊപ്പം ഇടിമിന്നലുമുണ്ടാകും.-

 

   ഫിലിപ്പീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍കാനോളജി ആന്‍ഡ് സീസ്‍മോളജി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ ശക്തമായ വിസ്‍ഫോടനമുണ്ടാകാനും ചാരവും വോള്‍കാനിക് വാതകവും പാറക്കല്ലുകളും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ഒഴുകാന്‍ സാധ്യതയുണ്ടെന്ന് വോള്‍കാനോളജി ആന്‍ഡ് സീസ്‍മോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ റെനറ്റോ സോലിഡം മുന്നറിയിപ്പ് നല്‍കുന്നു. ഞായറാഴ്‍ചയാണ് താല്‍ അഗ്നിപവര്‍തത്തില്‍ നിന്ന ലാവ ഒഴുകാന്‍ തുടങ്ങിയത്.

 

   ഇതേത്തുടര്‍ന്ന് സമീപ്രദേശമാകെ ചാരം മൂടിയിരിക്കുകയാണ്. തലസ്ഥാനമായ മനിലയില്‍ വരെ ചാരത്തിന്‍ സാന്നിധ്യമെത്തിയതായാണ് റിപ്പോര്‍ട്ട്. സമീപ പ്രദേശങ്ങളിലുള്ളവരോട് മാസ്‍കുകള്‍ ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. താല്‍ മേഖലയില്‍ 70 ഭൂചലനങ്ങളാണുണ്ടായത്. ഇതില്‍ 32 എണ്ണം തീവ്രതയില്‍ രണ്ടാം റാങ്കില്‍ വരുന്നവയാണ്. നാലര ലക്ഷത്തോളം ആളുകളാണ് താല്‍ അഗ്നിപവര്‍തവത്തിന്‍റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നത്. താല്‍ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം എത്തിയതിനെ തുടര്‍ന്ന് മനില അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

 

 

മനിലയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരവും വോള്‍കാനിക് വാതകവും ആകാശത്ത് തങ്ങിനില്‍ക്കുന്നുണ്ട്. ഇവ വിമാനങ്ങളെ അപകടത്തില്‍പെടുത്താന്‍ സാധ്യതയുള്ളതിനാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
താല്‍ അഗ്നിപര്‍വത വിസ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യപാരം നിര്‍ത്തിവെക്കുകയാണെന്ന് ഫിലിപ്പീന്‍സ് സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. മനിലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

 

   തലസ്ഥാനത്ത് നടത്താനിരുന്ന സര്‍ക്കാരിന്‍റെ എല്ലാ പരിപാടികളും താത്കാലികമായി നിര്‍ത്തിവെച്ചതായി ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട് അറിയിച്ചു.
ലോകത്തിലെ ഏറ്റവും അപകടകാരിയായ അഗ്നിപര്‍വതങ്ങളിലൊന്നാണ് താല്‍. 230 ചതുരശ്ര കിലോമീറ്റര്‍ വിസ്‍തൃതിയുള്ള താല്‍ തടാകത്തിലാണ് താല്‍ അഗ്നിപര്‍വതം. പ്രാചീന കാലത്തുണ്ടായ അഗ്നിപര്‍വത സ്‍ഫോടനങ്ങളുടെ ഫലമായാണ് തടാകം രൂപപ്പെട്ടത്.

 

   പ്രതാഭാഗമോ ഇല്ലാത്ത താല്‍ ഏറെ സങ്കീത്യേകിച്ച് ഏതെങ്കിലും ലാവദ്വാരമോ തീവ്രര്‍ണമായ അഗ്നിപര്‍വതമാണ്. ഓരോ സമയത്തും ഓരോ ഭാഗത്തായിരിക്കും വിസ്‍ഫോടനമുണ്ടാകുന്നതും ലാവ പ്രവഹിക്കുന്നതും. ഒരു അഗ്‍നിപര്‍വതത്തിനുള്ളില്‍ മറ്റൊരു അഗ്നിപര്‍വതമുള്ളതുപോലെയാണിത്.

 

   അതിനാല്‍ തന്ന വളരെ അപകടകാരിയുമാണ്. 500 വര്‍ഷത്തിനിടെ 30ലധികം തവണയാണ് താല്‍ പൊട്ടിത്തെറിച്ചത്. ഇതില്‍ കൂടുതലുമുണ്ടായത്. 1977-നു ശേഷമാണ്. 1911-ല്‍ 1500 പേര്‍ മരിച്ചതാണ് ഏറ്റവും വലിയ ദുരന്തം. 1974-ലുണ്ടായ വിസ്‍ഫോടനത്തിന്‍റെ ഫലമായി മാസങ്ങളോളം ലാവാപ്രവാഹമുണ്ടായിരുന്നു.

మరింత సమాచారం తెలుసుకోండి: