ക്ഷേമ പെന്‍ഷനുകളും ദുരിതാശ്വാസ തുകകളും സര്‍ക്കാര്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രസഹായം നാമം മാത്രമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് നല്‍കിയ ക്ഷേമപെന്‍ഷനുകള്‍ 18171 കോടി രൂപയാണ്. ഇത്തവണ ഓണത്തിന് 52 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കിയത് 1971 കോടി രൂപയാണ്. ജീവനക്കാര്‍ക്ക് ബോണസ് തുടങ്ങിയവയ്ക്കായി 281 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ എന്നും വിഷമം അനുഭവിക്കുന്നവര്‍ക്കൊപ്പമാണ്, രണ്ട് വര്‍ഷത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അപകട സാധ്യയുള്ള മേഖലകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നും ഇത്തരം കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ജനകീയ സേന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Find out more: