പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡന്റിന് വെട്ട് ! അമിതവേഗതയിൽ എത്തിയ ബൈക്ക് യാത്രക്കാരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പ്രമോദിനെ ഒരു സംഘം ആക്രമിച്ചത്. പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡന്റിന് വെട്ടേറ്റു. എളമ്പകപ്പിള്ളിയിൽ പ്രമോദിനാണ് വെട്ടേറ്റതെന്ന്  റിപ്പോർട്ട് ചെയ്തു. പ്രതികൾ പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവരാണെന്ന് ആരോപണമുണ്ട്. സംഭവത്തിൽ കോടനാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.തലയ്ക്കും വയറിനും വെട്ടേറ്റ പ്രമോദിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



 പ്രദേശവാസികളായ അനന്തു, സൂരജ് എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രമോദ് പോലീസിന് മൊഴിനൽകി. അതേസമയം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ടു. കൊവിഡ് മുക്തി നേടിയ സ്പീക്കർ ഇനി ഒരാഴ്ച ക്വാറന്റൈനിൽ കഴിയും. ഏപ്രിൽ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിച്ച സ്പീക്കറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയ പൂർണ്ണമായും മാറാത്ത സാഹചര്യത്തിൽ വിശ്രമത്തിൽ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തതിന്റെ പിറ്റേന്നാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.



 സ്പീക്കറുമായി അടുത്ത് ഇടപഴകിയവർ ക്വാറന്റൈനിൽ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. "ഇന്ന് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് നെഗറ്റീവ് ആയി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്തു. റിവേഴ്സ് ക്വാറൻ്റയിൻ ഒരാഴച്ച കൂടി വിശ്രമത്തിൽ ആയിരിക്കും. മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടും, മറ്റ് ആരോഗ്യ പ്രവർത്തകരോടും നന്ദി രേഖപ്പെടുത്തുന്നു. ന്യൂമോണിയ പൂർണ്ണമായും മാറ്റിയിട്ടില്ലാത്തതിനാൽ ഔദ്യോഗിക വസതിയായ "നീതി"യിൽ ആയിരിക്കും ഒരാഴ്ച വിശ്രമിയ്ക്കുക.



" അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നെങ്കിലും സുഖമില്ലെന്നു കാണിച്ച് സ്പീക്കർ ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്ന് തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽ നടന്നതായുള്ള റിപ്പോർട്ടുകൾ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സ്ഥിരീകരിച്ചിട്ടുണ്ട്.ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് അയച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി സ്പീക്കർ ഹാജരായിരുന്നില്ല. പോളിങിനു ശേഷം ഹാജരാകാമെന്ന് സ്പീക്കർ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും കസ്റ്റംസ് സ്പീക്കറെ ബന്ധപ്പെട്ടെങ്കിലും സുഖമില്ലെന്ന് വിശദീകരണം നൽകുകയായിരുന്നു.

మరింత సమాచారం తెలుసుకోండి: